ആറ് നാമനിർദേശങ്ങളുമായി ഓസ്കറിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നോമാഡ്‌ലാൻഡ് ഇന്ത്യയിൽ റിലീസിനൊരുങ്ങുന്നു. മികച്ച സംവിധായകൻ, മികച്ച ചിത്രം, മികച്ച അഡാപ്റ്റഡ് സ്ക്രീൻപ്ലേ, മികച്ച ഫിലിം എഡിറ്റിങ്, മികച്ച ഛായാഗ്രഹകൻ, മികച്ച നടി എന്നീ വിഭാഗങ്ങളിൽ ഓസ്കറിലേക്ക് നാമനിർദേശം ചെയ്യപ്പെട്ട സിനിമ ഏപ്രിൽ രണ്ടിന് ഇന്ത്യൻ തിയേറ്ററുകളിലെത്തും.
-
IN CINEMAS, THIS APRIL... Searchlight Pictures to release the critically acclaimed and award winning movie #Nomadland in *cinemas* on 2 April 2021 in #India. pic.twitter.com/QS1ynzIszZ
— taran adarsh (@taran_adarsh) March 22, 2021 " class="align-text-top noRightClick twitterSection" data="
">IN CINEMAS, THIS APRIL... Searchlight Pictures to release the critically acclaimed and award winning movie #Nomadland in *cinemas* on 2 April 2021 in #India. pic.twitter.com/QS1ynzIszZ
— taran adarsh (@taran_adarsh) March 22, 2021IN CINEMAS, THIS APRIL... Searchlight Pictures to release the critically acclaimed and award winning movie #Nomadland in *cinemas* on 2 April 2021 in #India. pic.twitter.com/QS1ynzIszZ
— taran adarsh (@taran_adarsh) March 22, 2021
ഓസ്കറിൽ മാത്രമല്ല നോമാഡ്‌ലാൻഡ് തിളങ്ങിയത്. നിരൂപക പ്രശംസ നേടിയ നോമാഡ്‌ലാൻഡ് ഗോൾഡൻ ഗ്ലോബിൽ മികച്ച ചിത്രത്തിനുള്ള കിരീടമണിഞ്ഞു. കൂടാതെ, ചിത്രത്തിന്‍റെ സംവിധായകൻ ക്ലോ ഷാവോയായിരുന്നു മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടത്.
അമേരിക്കയിൽ എത്തിപ്പെടുന്ന നാടോടികളുടെ ജീവിതത്തിലേക്കാണ് നോമാഡ്‌ലാൻഡ് കാമറ ചലിപ്പിക്കുന്നത്. നോമാഡ്‌ലാൻഡ്: സർവൈവിങ് അമേരിക്ക ഇൻ 21 സെഞ്ചുറി എന്ന ബുക്കിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിട്ടുള്ളത്. ഭർത്താവിനെയും ജോലിയും നഷ്‌ടപ്പെട്ട് തെരുവിലേക്കിറങ്ങുന്ന സ്ത്രീയുടെ കഥയാണ് സിനിമ പറയുന്നത്.