ഹാപ്പി വെഡ്ഡിങും അഡാറ് ലവ്വുമെല്ലാം സംവിധാനം ചെയ്‌ത് തരംഗമായ സംവിധായകനാണ് ഒമര്‍ലുലു. ഇപ്പോള്‍ മലയാളമെല്ലാം കടന്ന് ഹിന്ദിയില്‍ ആല്‍ബം ഇറക്കുന്ന തിരക്കിലാണ് ഒമര്‍. ആദ്യമായി ഹിന്ദിയില്‍ ആല്‍ബം തയ്യാറാക്കുന്നതിന്‍റെ വിശേഷങ്ങള്‍ ഒമര്‍ ലുലു തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. ടി സീരിസിന് വേണ്ടിയാണ് ഒമര്‍ ആല്‍ബം ഒരുക്കുന്നത്. ദുബായിയിലാണ് ആല്‍ബത്തിന്‍റെ ചിത്രീകരണം നടക്കുന്നത്. അഭിനേതാക്കള്‍ക്കൊപ്പമുള്ള ചിത്രവും ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. കാമ്പസ് പശ്ചാത്തലത്തിലുള്ള ആല്‍ബമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാവരുടെയും സ്നേഹവും സപ്പോർട്ടും ഉണ്ടാകണമെന്നും ഒമർ ലുലു സോഷ്യല്‍മീഡിയയില്‍ കുറിച്ചു. നടനും ബിഗ്ബോസ് മത്സരാർഥിയുമായ പരീക്കുട്ടിയും ഒമറിന്‍റെ പുതിയ ഈ ആൽബത്തിന്‍റെ ഭാഗമാണ്. ധമാക്കയാണ് അവസാനം പുറത്തിറങ്ങിയ ഒമര്‍ലുലു ചിത്രം. ബാബു ആന്‍റണി നായകനാകുന്ന പവര്‍സ്റ്റാറാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമ.
- " class="align-text-top noRightClick twitterSection" data="
">