ഈ വര്‍ഷത്തെ പ്രണയദിനം ആഘോഷമാക്കാന്‍ തമിഴില്‍ നിന്നും ഒരു ചിത്രം വരുന്നു. ഓ മൈ കടവുളേ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രണയവും നര്‍മവും ഇടകലര്‍ത്തിയാണ് ഒരുക്കിയിരിക്കുന്നത്. അടുത്ത സുഹൃത്തിനെ പ്രത്യേക സാഹചര്യത്തില്‍ കല്യാണം കഴിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. അശ്വന്ത് മാരിമുത്തു സംവിധാനം ചെയ്ത ചിത്രത്തില്‍ അശോക് സെല്‍വന്‍, റിതിക സിംഗ് എന്നിവരാണ് പ്രധാന താരങ്ങള്‍. ഒപ്പം അതിഥി വേഷത്തില്‍ വിജയ് സേതുപതിയും ചിത്രത്തില്‍ എത്തുന്നുണ്ട്.
- " class="align-text-top noRightClick twitterSection" data="">
ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് വിധുവാണ്. എക്സസ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ദില്ലി ബാബുവാണ് ചിത്രത്തിന്‍റെ നിര്‍മാണം. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഫെബ്രുവരി 14ന് ചിത്രം പ്രദര്‍ശനത്തിനെത്തും.