എറണാകുളം: ഡൽഹിയിൽ അതിക്രൂരപീഡനത്തിന് ഇരയായി മരിച്ച നിർഭയുടെ ഓർമകളുമായി ഒരു സംഗീത ആൽബം പുറത്തിറങ്ങി. നടന്‍ ജഗതി ശ്രീകുമാർ എന്‍റര്‍ടെയ്ൻമെന്‍റാണ് 'നിര്‍ഭയ' എന്ന പേരില്‍ സംഗീത ആല്‍ബം ഒരുക്കിയിരിക്കുന്നത്. ജഗതി ശ്രീകുമാർ എന്‍റര്‍ടെയ്ൻമെന്‍റ്സിന്‍റെ മൂന്നാമത്തെ നിര്‍മാണ സംരംഭമാണിത്. പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സിധിനാണ് ആൽബം സംവിധാനം ചെയ്‌തിരിക്കുന്നത്. സ്ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നവർക്ക് ശിക്ഷ ഉറപ്പാക്കണമെന്ന സന്ദേശവും ആൽബം നൽകുന്നുണ്ട്.
- " class="align-text-top noRightClick twitterSection" data="">
ആൽബത്തിന്‍റെ ഓൺലൈൻ ലോഞ്ച് സുരേഷ് ഗോപി എം.പി നിർവഹിച്ചു. ഗിരീഷ് നക്കോടിന്‍റെ വരികൾക്ക് സ്റ്റീഫൻ ദേവസിയാണ് ഈണം പകർന്നിരിക്കുന്നത്. ശ്വേത മോഹനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലിംക ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടിയ ശ്രീകർ പ്രസാദാണ് നിർഭയയുടെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. ബിനേന്ദ്ര മേനോനാണ് ക്യാമറ. നിർമാതാവ് സുരേഷ് കുമാറും ഭാര്യയും നടിയുമായ മേനക സുരേഷ്‌കുമാറും ചേർന്ന് ഡിവിഡി ലോഞ്ച് നടത്തി. മ്യൂസിക് ഡയറക്ടർ സ്റ്റീഫൻ ദേവസ്സി വെബ്‌സൈറ്റ് പ്രകാശനം നിർവഹിച്ചു.