ETV Bharat / sitara

തകര്‍ന്ന തിയേറ്റര്‍ വ്യവസായത്തിന് താങ്ങാവാന്‍ വോക്‌സ് സിനിമാസ് - ഡ്രൈവ് ഇന്‍ തിയേറ്റര്‍

ദുബായ് എമിറേറ്റ്‌സ് മാളിന്‍റെ റൂഫ് ടോപ്പിലാണ് പുതിയ ഡ്രൈവ് ഇന്‍ തിയേറ്റര്‍ ഒരുക്കിയിരിക്കുന്നത്

Mall of the Emirates news  vox cinemas latest news  drive in theater  ദുബായ് എമിറേറ്റ്‌സ് മാള്‍  ഡ്രൈവ് ഇന്‍ തിയേറ്റര്‍  വോക്‌സ് സിനിമാസ്
തകര്‍ന്ന തിയേറ്റര്‍ വ്യവസായത്തിന് താങ്ങാവാന്‍ വോക്‌സ് സിനിമാസ്
author img

By

Published : May 17, 2020, 4:07 PM IST

സിനിമകളുടെ പ്രദര്‍ശനം നിര്‍ത്തിവെച്ചതിനാല്‍ തിയേറ്ററുകള്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തിയേറ്റര്‍ വ്യവസായത്തിന് താങ്ങാവാന്‍ പുതിയ പദ്ധതിയുമായി എത്തിയിരിക്കുകയാണ് വോക്‌സ് സിനിമാസ്. സിനിമാ പ്രേമികള്‍ക്ക് സ്വന്തം വാഹനങ്ങള്‍ക്കുള്ളിലിരുന്ന് വലിയ സ്‌ക്രീനില്‍ സിനിമ കാണാനുള്ള അവസരമാണ് വോക്‌സ് സിനിമാസ് ഒരുക്കുന്നത്. ദുബായ് എമിറേറ്റ്‌സ് മാളിന്‍റെ റൂഫ് ടോപ്പിലാണ് പുതിയ ഡ്രൈവ് ഇന്‍ തിയേറ്റര്‍ ഒരുക്കിയിരിക്കുന്നത്.

രണ്ട് പേര്‍ക്ക് ഒരു വാഹനത്തിലിരുന്ന് സിനിമ കാണാന്‍ 180 ദിര്‍ഹവും നികുതിയും നല്‍കണം. മൂന്നിനും 12നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കും 60 വയസ് കഴിഞ്ഞവര്‍ക്കും പ്രവേശനമില്ല. രാത്രി 7.30ന് ഷോ ആരംഭിക്കും. ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യണം. ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്താണ് പ്രവേശനം. പോപ്‌കോണും സോഫ്റ്റ് ഡ്രിങ്ക്‌സും കുടിവെള്ളവുമെല്ലാം ലഭിക്കും. വാഹനങ്ങളുടെ ഉയരത്തിന് അനുസരിച്ചാണ് സ്ഥാനം നിശ്ചയിക്കുന്നത്. പ്രത്യേക ഫ്രീക്വന്‍സിയില്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ സിനിമയുടെ ശബ്ദം കാറിന്‍റെ സ്പീക്കറുകളിലൂടെ ലഭിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.