വാഷിങ്ടണ്‍ : റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് നെറ്റ്ഫ്ലിക്സ് റഷ്യയിലെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചു. റഷ്യയില്‍ നിന്നുള്ള ളള്ളടക്കങ്ങള്‍(content) ഉള്‍പ്പെടുത്തുന്നത് നിര്‍ത്തിവച്ചിരിക്കുകയാണെന്ന് നെറ്റ് ഫ്ലിക്സ് അറിയിച്ചു. ദാഷാ ഷൂക്ക് സംവിധാനം ചെയ്യുന്ന ക്രൈംത്രില്ലറടക്കം നെറ്റ്ഫ്ലിക്സിന്‍റെ അടുത്തുതന്നെ സ്ട്രീം ചെയ്യാന്‍ ഉദ്ദേശിച്ച അഞ്ച് ഒറിജിനലുകളുടെ നിര്‍മാണവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു.
ALSO READ: ഖാര്‍സണ്‍ നഗരം പിടിച്ചെടുത്ത് റഷ്യ ; കീവിലും ഖാര്‍കീവിലും ജനവാസ മേഖലയില്‍ ആക്രമണം
കഴിഞ്ഞവര്‍ഷമാണ് നെറ്റ്ഫ്ലിക്സ് റഷ്യയില്‍ ലോഞ്ച് ചെയ്തത്. 10 ലക്ഷത്തോളം വരിക്കാര്‍ ഇവിടെയുണ്ട്. പ്രമുഖ സിനിമ വിതരണകമ്പനികളായ ഡിസ്നിയും, വാര്‍ണര്‍ ബ്രോസും അവരുടെ ചിത്രങ്ങള്‍ റഷ്യയില്‍ റിലീസ് ചെയ്യില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.