ETV Bharat / sitara

പ്രൊഫസറും സംഘവും അവസാന വരവിനൊരുങ്ങുന്നു - Netflix latest news

10 എപ്പിസോഡുകളിലായാണ് അഞ്ചാം സീസണ്‍ എത്തുക. അവസാന സീസണ്‍ ഉടന്‍ തന്നെ സ്‌പെയിനില്‍ ചിത്രീകരണം ആരംഭിക്കും

പ്രൊഫസറും സംഘവും അവസാന വരവിനൊരുങ്ങുന്നു  'Money Heist' final season  Money Heist latest news  Netflix latest news  മണി ഹെയ്സ്റ്റ് വാര്‍ത്തകള്‍
പ്രൊഫസറും സംഘവും അവസാന വരവിനൊരുങ്ങുന്നു
author img

By

Published : Aug 1, 2020, 1:20 PM IST

നെറ്റ്ഫ്ലിക്‌സില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരുള്ള വെബ് സീരീസായ മണി ഹെയ്സ്റ്റ് അവസാനിപ്പിക്കാനൊരുങ്ങുന്നു. സീരിസിന്‍റെ അഞ്ചാം സീസണ്‍ ഉടനെത്തും. പരമ്പരയുടെ അവസാന ഭാഗവും ഇതായിരിക്കുമെന്ന് നെറ്റ്ഫ്ലിക്‌സ് ട്വീറ്റ് ചെയ്തു. റോബറി ത്രില്ലര്‍ സീരിസിന്‍റെ നാലാം സീസണ് വലിയ സ്വീകരണമാണ് ലഭിച്ചത്. അവസാന സീസണ്‍ ഉടന്‍ തന്നെ സ്‌പെയിനില്‍ ചിത്രീകരണം ആരംഭിക്കും. അടുത്ത സീസണ്‍ ചിത്രീകരിക്കുന്നതിനായി ഒരു വര്‍ഷത്തോളം നീണ്ട പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് ഷോ ക്രിയേറ്ററായ അലക്‌സ് പിന അറിയിച്ചിരുന്നു.

'ലാ കാസ ഡീ പാപേല്‍' എന്ന പേരില്‍ സ്പാനിഷ് ഭാഷയില്‍ ഇറങ്ങിയ സീരീസാണ് പിന്നീട് മണി ഹെയ്സ്റ്റായി മാറിയത്. പ്രഫസര്‍ എന്ന സമര്‍ഥനായ ആസൂത്രകന്‍റെ നേതൃത്വത്തില്‍ വന്‍ മോഷണം നടത്തുന്ന ഒരു കൂട്ടം കള്ളന്മാരുടെ കഥയാണ് മണി ഹെയ്സ്റ്റ് പറയുന്നത്. പ്രൊഫസർ ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തി അദ്ദേഹത്തിന് നേരേ തോക്ക് ചൂണ്ടി അന്വേഷണ ഉദ്യോഗസ്ഥ അലീസിയ സിയേറ നിൽക്കുന്നിടത്താണ് നാലാം സീസൺ അവസാനിച്ചത്. 10 എപ്പിസോഡുകളിലായാണ് അഞ്ചാം സീസണ്‍ എത്തുക. ലോകമെമ്പാടും വളരെയധികം ആരാധകരെ സൃഷ്ടിച്ച സീരീസായിരുന്നു മണി ഹെയ്‌സ്റ്റ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.