അജിത് കുമാര്‍, ശ്രദ്ധ ശ്രീനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എച്ച് വിനോദ് സംവിധാനം ചെയ്ത 'നേര്‍ക്കൊണ്ട പാര്‍വയ്'യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. അമിതാഭ് ബച്ചനെയും തപ്‌സി പന്നുവിനെയും പ്രധാന കഥാപാത്രങ്ങളാക്കി അനിരുദ്ധ റോയ് ചൗധരി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം പിങ്കിന്‍റെ റീമേക്കാണ് നേര്‍ക്കൊണ്ട പാര്‍വയ്. ഹിന്ദിയില്‍ തപ്സി പന്നു അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴില്‍ ശ്രദ്ധ അവതരിപ്പിക്കുന്നത്. അമിതാഭ് ബച്ചന്‍ ചെയ്ത വക്കീല്‍ വേഷം അജിത് അവതരിപ്പിക്കുമ്പോള്‍ ഭാര്യയായി വിദ്യാ ബാലനാണ് എത്തുന്നത്.
- " class="align-text-top noRightClick twitterSection" data="">
ബലാത്സംഗം ചെയ്യപ്പെട്ട ഒരു പെണ്‍കുട്ടി നടത്തുന്ന നിയമ പോരാട്ടമാണ് ചിത്രത്തിന്‍റെ പ്രമേയം. കാര്‍ത്തി നായകനായെത്തിയ 'തീരന്‍ അധികാരം ഒന്‍ട്രു' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് എച്ച് വിനോദ്. നടി ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്. അജിത്തിനെ നായകനാക്കി തമിഴില്‍ ഒരു സിനിമ ചെയ്യണമെന്ന് ശ്രീദേവി ബോണി കപൂറിനോട് ആവശ്യപ്പെട്ടിരുന്നു. ശ്രീദേവിയുടെ ആഗ്രഹം സഫലമാക്കാനാണ് താന്‍ ഈ ചിത്രം നിര്‍മ്മിക്കുന്നതെന്ന് ബോണി കപൂര്‍ പറഞ്ഞിരുന്നു.