ETV Bharat / sitara

'കരിമഷിയിട്ട വലിയ കണ്ണുകള്‍' ; ആദ്യ പ്രണയത്തെക്കുറിച്ചുള്ള നീരജിന്‍റെ കുറിപ്പ് ഏറ്റെടുത്ത് നെറ്റ്‌ഫ്ലിക്‌സ് - neeraj madhav netflix note news

സ്‌കൂൾ പ്രണയാനുഭവവും കുടുംബനാഥനായുള്ള ജീവിതവും പങ്കുവച്ച് നീരജ് മാധവ്.

നീരജ് സ്‌കൂൾ പ്രണയം വാർത്ത  നെറ്റ്‌ഫ്ലിക്‌സ് നീരജ് മാധവ് വാർത്ത  നീരജ് മാധവ് പ്രണയം കൗമാരം വാർത്ത  നീരജ് ആദ്യപ്രണം പുതിയ വാർത്ത  neeraj madhav first love schooltime news  neeraj madhav netflix note news  neeraj madhav teenage love story news
നീരജ് മാധവ്
author img

By

Published : Jun 29, 2021, 8:16 PM IST

Updated : Jun 29, 2021, 10:21 PM IST

മലയാളത്തിനും ബോളിവുഡിനും സുപരിചിതനാണ് നീരജ് മാധവ്. മനോജ് ബാജ്പേയിയുടെ ദി ഫാമിലി മാൻ എന്ന വെബ് സീരീസിലൂടെ ബോളിവുഡിലും ശ്രദ്ധേയനായ താരം തന്‍റെ കൗമാര പ്രണയത്തെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറലാവുകയാണ്.

ഒഫീഷ്യല്‍ ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന വെബ്‌സൈറ്റിൽ നീരജ് പങ്കുവച്ച തന്‍റെ സ്കൂൾ പ്രണയാനുഭവം നെറ്റ്‌ഫ്ലിക്‌സ് തങ്ങളുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്‌തതോടെയാണ് കുറിപ്പ് വൈറലായത്.

ആദ്യമായി ജീവിതത്തിൽ തോന്നിയ പ്രണയത്തെയും ഇപ്പോൾ 10 വർഷത്തിന് ശേഷമുള്ള പ്രണയജീവിതത്തെയും കുറിച്ചാണ് നീരജ് ഒഫീഷ്യല്‍ ഹ്യൂമന്‍സ് ഓഫ് ബോംബെയിൽ എഴുതിയിരിക്കുന്നത്.

നീരജിന്‍റെ സ്‌കൂൾ പ്രണയം

'ബോയ്‌സ് സ്‌കൂളിലാണ് പഠിച്ചത്. അതിനാൽ തന്നെ പെണ്‍കുട്ടികളുമായി അടുത്തിടപഴകുന്നത് കുറവായിരുന്നു. ചെറുപ്പത്തില്‍ പെണ്‍കുട്ടികളോട് സംസാരിക്കാന്‍ മടിയായിരുന്നു, അതിനാല്‍ ഡേറ്റിങ്ങിനെ കുറിച്ച് ചിന്തിക്കാനേ കഴിയില്ലായിരുന്നു.

  • " class="align-text-top noRightClick twitterSection" data="">

പക്ഷേ 12-ാം ക്ലാസിലെത്തിയപ്പോള്‍- എനിക്കാദ്യമായി ഒരു പെണ്‍കുട്ടിയോട് ക്രഷ് തോന്നി. കോച്ചിങ് ക്ലാസില്‍ വച്ചായിരുന്നു ആ കണ്ടുമുട്ടൽ. അവള്‍ മറ്റൊരു ബാച്ചിലായിരുന്നു. വെള്ളമെടുക്കുന്നിടത്ത് വച്ചാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്.

അവളുടെ കരിമഷിയിട്ട വലിയ കണ്ണുകള്‍ ശ്രദ്ധിക്കാതിരിക്കാന്‍ സാധിച്ചില്ല. ആ നിമിഷത്തിലാണ്, ജീവിതത്തിലാദ്യമായി, വയറ്റില്‍ പൂമ്പാറ്റ പറക്കുന്ന അനുഭവമുണ്ടായത്. അന്നത്തെ ബാക്കിയുള്ള ദിവസം മുഴുവൻ ഒരു മങ്ങലായിരുന്നു. പക്ഷെ ഒരുപാട് ചിരിച്ചുവെന്ന് ഞാനോര്‍ക്കുന്നു.

More Read: മൂസ ഇനിയും അവസാനിച്ചിട്ടില്ല ? ; നീരജിന്‍റെ പുതിയ ഇൻസ്റ്റ പോസ്റ്റ്

എല്ലാ ദിവസവും പ്രതീക്ഷയോടെ ക്ലാസിലേക്ക് പോയി. ഞങ്ങള്‍ തമ്മിൽ സംസാരിച്ചിട്ടില്ല. പക്ഷേ ചില ദിവസങ്ങളില്‍ അവള്‍ എന്നെ നോക്കി പുഞ്ചിരിക്കുമായിരുന്നു. ഞാനപ്പോൾ ചുവന്ന് തുടുത്ത് ഒരു തക്കാളിയായി മാറിയെന്ന് പറയാം.

ഞങ്ങള്‍ വെവ്വേറ ബസ് സ്‌റ്റോപ്പില്‍ നിന്നുമായിരുന്നു ബസില്‍ കയറിയിരുന്നത്. എന്നാല്‍ ഞാന്‍ അവളുടെ സ്റ്റോപ്പില്‍ ചെന്ന് കാത്തുനില്‍ക്കും. അവള്‍ പോയ ശേഷം എന്‍റെ സ്‌റ്റോപ്പിലേക്ക് തിരിച്ചുവരും. അതൊരു പതിവായിരുന്നു.

എനിക്കൊപ്പം കാത്തുനില്‍ക്കാന്‍ ചില സുഹൃത്തുക്കളുമുണ്ടായിരുന്നു. അവളോട് സംസാരിക്കാന്‍ അവരെന്നെ നിര്‍ബന്ധിക്കുകയും ചെയ്‌തിട്ടുണ്ട്. പക്ഷേ എനിക്ക് സാധിച്ചില്ല.

More Read: ദി ഫാമിലിമാന് ശേഷം ആന്തോളജിയുമായി നീരജ് മാധവ് വീണ്ടും ബോളിവുഡിൽ

അവള്‍ ക്ലാസിലേക്ക് വരുമ്പോഴെല്ലാം കൂട്ടുകാർ ചുമക്കുകയോ എന്‍റെ പേര് വിളിച്ച് പറയുകയോ ചെയ്യും. ഒരു ദിവസം അവളെനിക്കൊരു പുസ്തകം തന്നപ്പോള്‍ കൂട്ടുകാരെല്ലാം ചേര്‍ന്ന് ബഹളം വച്ചു. അന്ന് ഞങ്ങള്‍ക്കെല്ലാവര്‍ക്കും ശിക്ഷയും കിട്ടി. കളിയാക്കരുത് എന്ന് ഞാനവരോട് പറഞ്ഞിരുന്നെങ്കിലും അതെല്ലാം വെറുതെയായി.

എന്‍റെ കാര്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ചത് പോലെയായിരുന്നു അവരുടെ പെരുമാറ്റം. അതവളെ ചിലപ്പോഴൊക്കെ ബാധിച്ചിരുന്നു. എന്നിട്ടും അവള്‍ ഒരു തവണ എന്നോട് സംസാരിക്കാന്‍ ശ്രമിച്ചു. പക്ഷേ നാണം കാരണം ഞാന്‍ സീന്‍ വിട്ടു.

അതേസമയത്താണ് ഒരു ഡാന്‍സ് റിയാലിറ്റി ഷോയ്ക്കായി പരിശീലിച്ചുകൊണ്ടിരുന്നത്. അതുകൊണ്ട് അതിനിടെ എനിക്ക് ട്യൂഷന്‍ ക്ലാസ് ഉപേക്ഷിക്കേണ്ടി വന്നു. അവിടത്തെ എന്‍റെ അവസാന ദിവസം, ഞാനവളെ അവസാനമായി കണ്ടതുമന്നാണ്.

അന്ന് ഫേസ്ബുക്കൊന്നും ഉണ്ടായിരുന്നില്ല. എനിക്കൊരു ഫോണ്‍ പോലുമുണ്ടായിരുന്നില്ല. ബന്ധപ്പെടാന്‍ ഒരു വഴിയുമുണ്ടായിരുന്നില്ല. പിന്നീട് ഞാന്‍ തിരക്കിലായി. താമസം മാറി. പക്ഷെ ഇടയ്ക്ക് ഞാനവളെ ഓര്‍ക്കുമായിരുന്നു.

അങ്ങനെയിരിക്കെ എനിക്കൊരു പെണ്‍കുട്ടിയുടെ കോള്‍ വന്നു. അവള്‍ ആരാണെന്ന് പറഞ്ഞില്ല, പക്ഷെ എന്നെ പറ്റി എല്ലാം അവള്‍ക്കറിയാമായിരുന്നു. ഞാനന്ന് ധരിച്ച വസ്‌ത്രത്തിന്‍റെ കളർ മുതൽ എന്‍റെ ഇഷ്‌ടഭക്ഷണം വരെ. അവളാണോ അതെന്ന് ഉറപ്പിക്കാനായില്ലെങ്കിലും എന്‍റെ മനസ് അവളാണെന്ന് പറഞ്ഞുകൊണ്ടേയിരുന്നു.'

പത്ത് വർഷങ്ങൾക്ക് ശേഷം ജീവിതം ഒരുപാട് മാറിയെന്നും ഇന്ന് തനിക്ക് ഒരു പ്രണയവും മനോഹരിയായ പെൺകുഞ്ഞുമുണ്ടെന്നും നീരജ് കുറിച്ചു. കൗമാരപ്രായത്തിൽ അന്ന് മറ്റൊരാൾക്കായി തോന്നിയ പൂമ്പാറ്റ പറക്കുന്ന അനുഭവത്തേക്കാൾ വീട്ടിൽ തിരിച്ചെത്തണമെന്ന തോന്നൽ വലുതാണെന്ന് നീരജ് വിശദീകരിച്ചു.

കൗമാര പ്രണയത്തിൽ നിന്ന് കുടുംബനാഥനിലേക്കുള്ള നീരജ് മാധവിന്‍റെ അനുഭവക്കുറിപ്പ് നെറ്റ്‌ഫ്ലിക്‌സിനൊപ്പം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

Last Updated : Jun 29, 2021, 10:21 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.