ഫഹദ്- നസ്രിയ താരദമ്പതികളുടെ പ്രിയപ്പെട്ട വളര്‍ത്തുനായയാണ് ഓറിയോ. ഓറിയോയുടെ പേര് നസ്രിയ മാലയില്‍ അടക്കം എഴുതി ചേര്‍ത്തിട്ടുണ്ട്. ഇപ്പോള്‍ ഓറിയോയ്‌ക്കൊപ്പം വിശ്രമവേളകള്‍ ചിലവഴിക്കുന്ന ചിത്രം പങ്കുവെച്ചിരിക്കുകയാണ് നസ്രിയ. 'എന്‍റെ ചെക്കനൊപ്പ'മെന്നാണ് നസ്രിയ ഓറിയോയോടൊപ്പമുള്ള ഫോട്ടോക്ക് തലക്കെട്ടായി എഴുതിയത്. കുഞ്ഞിനെ പോലെയാണ് നസ്രിയ ഓറിയോയെ പരിപാലിക്കുന്നത്. ഫഹദ് തന്ന ഗിഫ്റ്റ് എന്നാണ് നസ്രിയ ഓറിയോയെ വിശേഷിപ്പിക്കാറുള്ളത്. ഓറിയോയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്കിടെ നസ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. സിനിമാസെറ്റുകളിലും ഓറിയോ പലപ്പോഴും നസ്രിയക്ക് അകമ്പടിയാവാറുണ്ട്. ‘കൂടെ’യുടെ ഷൂട്ടിങിനായി ഊട്ടിയിലെത്തിയപ്പോൾ ഓറിയോയോയും നസ്രിയ കൂടെ കൂട്ടിയിരുന്നു. വെള്ളയും കറുപ്പും ഇടകലർന്ന് ഓറിയോ ബിസ്കറ്റിനെ ഓർമപ്പെടുത്തുന്ന നിറമാണ് ഈ കുഞ്ഞൻ നായയുടെ പ്രത്യേകത. ഓറിയോ എന്ന പേര് ഇട്ടത് ഫഹദിന്‍റെ സഹോദരി അമ്മുവാണെന്ന് നസ്രിയ പറഞ്ഞിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">