ETV Bharat / sitara

"ഒരാണിനെ തല്ലാനുള്ള ധൈര്യം എനിക്കില്ല": വിനായകന്‍റെ പരാമര്‍ശത്തെക്കുറിച്ച് നവ്യ - Navya Nair reacted on Vinayakan's statement

Navya Nair against Vinayakan: വിനായകന്‍റെ വിവാദ പരാമര്‍ശങ്ങളോടു പ്രതികരിച്ച്‌ നവ്യാ നായര്‍. വിനായകന്‌ ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കാന്‍ സാധിക്കുമെന്നും എന്നാല്‍ തനിക്കതിന് കഴിയില്ലെന്നുമായിരുന്നു നവ്യയുടെ പ്രതികരണം.

Navya Nair against Vinayakan  വിനായകന്‌ ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കാന്‍ സാധിക്കും  Navya Nair reacted on Vinayakan's statement  Vinayakan's controversy statement
'വിനായകന്‌ ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കാന്‍ സാധിക്കും': നവ്യാ നായര്‍
author img

By

Published : Mar 24, 2022, 1:31 PM IST

Navya Nair against Vinayakan: വിനായകന്‍റെ വിവാദ പരാമര്‍ശങ്ങള്‍ക്കെതിരെ നവ്യ നായര്‍. വിനായകന്‌ ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കാന്‍ സാധിക്കുമെന്നും എന്നാല്‍ തനിക്കതിന് കഴിയില്ലെന്നുമായിരുന്നു നവ്യയുടെ പ്രതികരണം. ഒരു പ്രമുഖ മാധ്യമത്തോടായിരുന്നു നവ്യയുടെ പ്രതികരണം. വിനായകന്‍ എന്തിലും ഏതു വിഷയത്തിലും അഭിപ്രായം പറയുന്ന ഒരു വ്യക്തിയാണെന്നും അത്തരത്തിലുള്ള ഒരാളുടെ അടുത്ത്‌ എന്‍റെ മിതമായ ഇടപെടല്‍ ചിലപ്പോള്‍ അയാളെ ക്രുദ്ധനാക്കാനുള്ള എല്ലാ സാധ്യതയും ഏറെയാണെന്നും നവ്യ പറഞ്ഞു.

ഇന്‍സ്‌റ്റഗ്രാം ലൈവിലൂടെയും നവ്യ പ്രതികരിച്ചിരുന്നു. മീടുവുമായി ബന്ധപ്പെട്ട വിനായകന്‍റെ പരാമര്‍ശത്തിന് എന്തുകൊണ്ട്‌ പ്രതികരിച്ചില്ലെന്ന ആരാധകരുടെ ചോദ്യത്തിന്, അപ്പോള്‍ തനിക്ക്‌ പ്രതികരിക്കാന്‍ പറ്റുന്ന സാഹചര്യം ആയിരുന്നില്ലെന്നായിരുന്നു നവ്യയുടെ മറുപടി. സംവിധായകന്‍ വി.കെ പ്രകാശും നവ്യക്കൊപ്പം ഇൻസ്‌റ്റഗ്രാം ലൈവില്‍ പങ്കെടുത്തിരുന്നു.

Navya Nair reacted on Vinayakan's statement: 'അയാള്‍ എന്നെ തല്ലിയാല്‍ പോലും അയാള്‍ക്ക്‌ അതില്‍ നാണക്കേട്‌ ഉണ്ടാകില്ല. പകരം എനിക്കായിരിക്കും നാണക്കേട്‌ ഉണ്ടാകുന്നത്‌. മാധ്യമങ്ങള്‍ അത്‌ വലിയ വാര്‍ത്തയാക്കും. വിനായകന് ബെല്ലും ബ്രേക്കും ഇല്ലാതെ പ്രതികരിക്കാന്‍ കഴിയും. പക്ഷേ, എന്‍റെ കാര്യം അങ്ങനെ അല്ല. എനിക്ക്‌ അതിന് പറ്റുമോ? മോനും ഭര്‍ത്താവും ഒക്കെ എനിക്കൊപ്പമുണ്ട്‌. വിനായകന് ഒരു അടി കൊടുക്കാന്‍ പാടില്ലേ എന്ന്‌ എന്നോട്‌ പലരും ചോദിച്ചു വരുന്നുണ്ട്‌. കാലവും ലോകവും ഒരുപാട്‌ വളര്‍ന്നിട്ടുണ്ടാക്കാം. ഒരാണിനെ തല്ലാനുള്ള ധൈര്യം ഒന്നും എനിക്കില്ല. അതാണ്‌ വാസ്‌തവം. എന്നാല്‍, മറിച്ച്‌ അയാള്‍ ഒരു തല്ലു തന്നാല്‍ ഞാന്‍ നിലത്തു വീഴും. എന്നെ കൊണ്ട്‌ തല്ലാനും കഴിയില്ല.

തനിക്ക്‌ വലിയ പ്രതികരണ ശേഷി ഇല്ലെന്നും നവ്യ പറഞ്ഞു. പലയിടങ്ങളിലും പലപ്പോഴും പ്രതികരിക്കേണ്ടി വരുന്ന സാഹചര്യം വന്നപ്പോഴും പ്രതികരിക്കാന്‍ പറ്റാതെ വന്നിട്ടുണ്ട്‌. ഇത്‌ പല അഭിമുഖങ്ങളിലും ഞാന്‍ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്.' എന്നാല്‍ പ്രതികരിക്കുന്ന സ്‌ത്രീകളെ കാണുമ്പോള്‍ തനിക്ക്‌ അഭിമാനവും അവരോട്‌ ബഹുമാനവും തോന്നാറുണ്ടെന്നും നവ്യ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

Vinayakan's controversy statement: നവ്യയെ കേന്ദ്ര കഥാപാത്രമാക്കി വി.കെ പ്രകാശ്‌ സംവിധാനം ചെയ്‌ത 'ഒരുത്തീ' എന്ന സിനിയുമായി ബന്ധപ്പെട്ട വാര്‍ത്ത സമ്മേളനത്തിലായിരുന്നു വിനായകന്‍റെ വിവാദ പരാമര്‍ശം. മീടു എന്നതിന്‍റെ അര്‍ഥം തനിക്കറിയില്ലെന്നും ഒരു സ്‌ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ തോന്നിയാല്‍ അത്‌ ചോദിക്കും, അതിനെയാണ് മീടു എന്ന്‌ വിളിക്കുന്നതെങ്കില്‍ താനത്‌ വീണ്ടും ചെയ്യുമെന്നായിരുന്നു വിനായകന്‍റെ പ്രതികരണം.

'എന്താണ് മീടു? എനിക്ക്‌ അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക്‌ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത്‌ ചെയ്യും. എന്‍റെ ലൈഫില്‍ ഞാന്‍ പത്ത്‌ സ്‌ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്‌. ആ പത്ത്‌ സ്‌ത്രീകളോടും ഞാനാണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന്‌ അങ്ങോട്ട്‌ ചോദിച്ചത്‌. അതാണ്‌ നിങ്ങള്‍ പറയുന്ന മീടു എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട്‌ ഒരു പെണ്ണും ഇങ്ങോട്ടു വന്ന്‌ ചോദിച്ചിട്ടില്ല.' -വിനായകന്‍ പറഞ്ഞു.

Also Read: ഗ്രാഫിക്സിന് അമിത പ്രാധാന്യം നല്‍കുന്ന സിനിമകള്‍ വൃത്തിക്കെട്ടവ: വിനായകൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.