ETV Bharat / sitara

സ്റ്റെപ്പ് പെര്‍ഫെക്ട് ഓകെ', അടിപൊളി ലുക്കില്‍ നൈസല്‍ മച്ചാന്‍ - naisal perfect ok

നൈസലിന്‍റെ പെര്‍ഫെക്ട് ഓകെയ്‌ക്ക് യുവസംഗീതജ്ഞന്‍ അശ്വിന്‍ ഭാസ്‌കര്‍ ഒരുക്കിയ പുത്തന്‍ വേര്‍ഷന് ചുവടുവെച്ചാണ് നൈസല്‍ ബാബു വീണ്ടും സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്

naisal perfect ok dance version viral on social media  'പെര്‍ഫെക്ട് ഓകെ'യ്‌ക്ക് ചുവടുവെച്ച് നൈസല്‍ മച്ചാന്‍  'പെര്‍ഫെക്ട് ഓകെ'  നൈസല്‍ മച്ചാന്‍  naisal perfect ok dance version viral  naisal perfect ok  naisal perfect ok dance
പാട്ടിനെക്കാള്‍ കിടിലമായ സ്റ്റെപ്പുകള്‍, 'പെര്‍ഫെക്ട് ഓകെ'യ്‌ക്ക് ചുവടുവെച്ച് നൈസല്‍ മച്ചാന്‍
author img

By

Published : Jun 16, 2021, 10:40 AM IST

ഷർട്ട് പോലും ഇടാതെ അടുക്കള പുറത്ത് നിന്ന് നൈസല്‍ എന്ന കോഴിക്കോടുകാരന്‍ ചുമ്മാ തമാശയ്‌ക്ക് പറഞ്ഞ വരികള്‍...., 'പെര്‍ഫെക്ട് ഓകെ' പിന്നീട് ലോകം എമ്പാടും പടർന്ന് പന്തലിച്ചു. ഇപ്പോഴിതാ അടിപൊളി ലുക്കിൽ നമ്മുടെ നൈസാല്‍ മച്ചാൻ... വീണ്ടും എത്തിയിരിക്കുകയാണ്.

നൈസലിന്‍റെ പെര്‍ഫെക്ട് ഓകെയ്‌ക്ക് യുവസംഗീതജ്ഞന്‍ അശ്വിന്‍ ഭാസ്‌കര്‍ ഒരുക്കിയ പുത്തന്‍ വേര്‍ഷന് ചുവടുവെച്ചാണ് നൈസല്‍ ബാബു വീണ്ടും സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. എന്‍റടെയ്ന്‍മെന്‍റ് ചാനലായ വെറൈറ്റി മീഡിയ വഴിയാണ് മിനുക്ക് പണികള്‍ പൂര്‍ത്തിയാക്കിയ നൈസലിന്‍റെ പെര്‍ഫക്ട് ഓകെയുടെ വീഡിയോ രൂപം പുറത്തിറക്കിയത്.

നൈസലും പെര്‍ഫെക്ട് ഓകെയും

പ്രജിന്‍ പ്രതാപാണ് ഗാനത്തിന് നൃത്തസംവിധാനം നിര്‍വഹച്ചിരിക്കുന്നത്. നൈസലിനൊപ്പം ദിയ, ദിവ്യ, ശ്രിജിന്‍ പ്രതാപ്, ശ്രുതിന്‍ പ്രതാപ് എന്നിവരാണ് അണിനിരന്നിരിക്കുന്നത്. ഒരു റാപ്പറുടെ ഗെറ്റപ്പില്‍ മനോഹരമായി ചുവടുകള്‍ വെക്കുന്ന നൈസലിനെ തേടി അഭിനന്ദന പ്രവാഹമാണ്.

  • " class="align-text-top noRightClick twitterSection" data="">

Also read: 'ലൈംഗികാതിക്രമങ്ങളെ എങ്ങനെയാണ് നിസാരവല്‍ക്കരിക്കാനാകുന്നത്' ; വേടനെ തുണച്ച ഹരീഷ് പേരടിക്ക് വിമര്‍ശം

'മച്ചാനെ ഇത് പൊളിയാണ് അളിയാ' എന്നൊക്കെയാണ് പെര്‍ഫെക്ട് ഓകെയുടെ ആരാധകര്‍ കമന്‍റായി കുറിക്കുന്നത്. കോഴിക്കോട് പയ്യാനക്കല്‍ സ്വദേശിയും ഓട്ടോ ഡ്രൈവറുമാണ് നൈസല്‍. കഴിഞ്ഞ വര്‍ഷം ക്വാറന്‍റൈന്‍ കാലത്ത് കൂട്ടുകാരന് നൈസല്‍ അയച്ച ഒരു വീഡിയോ സന്ദേശമാണ് മലയാളികള്‍ ഏറ്റെടുത്തത്. ശേഷമാണ് അശ്വിന്‍ ഭാസ്‌കര്‍ ഈ വീഡിയോ പാട്ടുരൂപത്തില്‍ തയ്യാറാക്കി ഇറക്കിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.