രാജ്യത്തുണ്ടായ ചില ഭീകരാക്രണമങ്ങളെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന തെലുങ്ക് സിനിമ വൈല്‍ഡ് ഡോഗിന്‍റെ ട്രെയിലര്‍ റിലീസ് ചെയ്‌തു. നാഗാര്‍ജുന നായകനാകുന്ന സിനിമ നിരവധി ആക്ഷന്‍ രംഗങ്ങളാലും മനോഹരമായ ഛായാഗ്രഹണത്താലും സമ്പന്നമാണെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. എന്‍ഐഎ ഉദ്യോഗസ്ഥനായ വിജയ് വര്‍മയെന്ന കഥാപാത്രത്തെയാണ് നാഗാര്‍ജുന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നടന്‍ ചിരഞ്ജീവിയാണ് ട്രെയിലര്‍ സോഷ്യല്‍മീഡിയ വഴി പുറത്തിറക്കിയത്. 2013ല്‍ ഹൈദരാബാദില്‍ ഉണ്ടായ ബോംബ് സ്ഫോടനമാണ് ചിത്രത്തിന്‍റെ കഥയ്‌ക്ക് ആധാരം.
- " class="align-text-top noRightClick twitterSection" data="">
ഏപ്രില്‍ രണ്ടിന് സിനിമ തിയേറ്ററുകളിലെത്തും. ചിത്രം നേരിട്ട് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ സ്ട്രീം ചെയ്‌ത് തുടങ്ങുമെന്നായിരുന്നു മുമ്പ് വന്ന റിപ്പോര്‍ട്ടുകള്‍. ആഷിഷര്‍ സോളമന്‍ സംവിധാനം ചെയ്‌ത ചിത്രത്തില്‍ ദിയ മിര്‍സയാണ് നായിക. നിരഞ്ജന്‍ റെഡ്ഡിയും അന്‍വേഷ് റെഡ്ഡിയും സംയുക്തമായിട്ടാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഛായാഗ്രാഹകന്‍ ഷെയ്ന്‍ ഡിയോയാണ്. എന്‍ഐഎ ഓഫീസര്‍ വിജയ് വര്‍മയുടെ വേഷത്തില്‍ നാഗാര്‍ജുന അഭിനയിച്ച വൈല്‍ഡ് ഡോഗ് ഏകദേശം 25 കോടി രൂപയുടെ ബഡ്‌ജറ്റിലാണ് നിര്‍മിച്ചിരിക്കുന്നത്. സയാമി ഖേര്‍, അലി റെസ, മയാങ്ക് പരാക് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.