നാഗചൈതന്യയുടെ നായികയായി നടി സായ് പല്ലവി എത്തുന്ന തെലുങ്ക് സിനിമ ലവ് സ്റ്റോറിയുടെ ടീസര്‍ പുറത്തിറങ്ങി. ആദ്യമായാണ് നാഗചൈതന്യയുടെ നായികയായി സായ് പല്ലവി എത്തുന്നത്. ഫിദ സംവിധാനം ചെയ്‌ത ശേഖര്‍ കമുല തന്നെയാണ് ലവ് സ്റ്റോറിയും സംവിധാനം ചെയ്‌തിരിക്കുന്നത്. ഫിദയിലും നായിക സായ് പല്ലവി തന്നെയായിരുന്നു. രേവന്ദ്, മൗനിക എന്നീ കഥാപാത്രങ്ങളായാണ് നാഗ ചൈതന്യയും സായ് പല്ലവിയും ചിത്രത്തില്‍ എത്തുന്നത്.
ചിത്രത്തില്‍ ഇരുവരും നൃത്തത്തിനോട് അഭിനിവേശമുള്ളവരാണ്. കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ജോലി തേടി നടന്നിട്ടും ലഭിക്കാതെ നിരാശയായ സായ് പല്ലവിയുടെ കഥാപാത്രത്തിന് പ്രചോദനമാവുകയാണ് നാഗ ചൈതന്യയുടെ കഥാപാത്രം. തുടര്‍ന്ന് സായ് പല്ലവി നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ടീസറില്‍ നിന്നും വ്യക്തമാകുന്നത്. സിനിമ തിയേറ്റര്‍ റിലീസായിരിക്കുമെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. പവനാണ് സിനിമയ്ക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. 2019ല്‍ ആണ് സിനിമയുടെ ഷൂട്ടിങ് ആരംഭിച്ചത്. ശേഷം 2020ല്‍ കൊവിഡ് മൂലം ഷൂട്ടിങ് നിര്‍ത്തിവച്ചു. ലോക്ക് ഡൗണില്‍ അയവ് വന്നപ്പോഴാണ് ബാക്കി ഭാഗങ്ങള്‍ കൂടി ചിത്രീകരിച്ചത്.
- " class="align-text-top noRightClick twitterSection" data="">
സായ് പല്ലവിയുടെതായി അടുത്തിടെ പുറത്തിറങ്ങിയ മറ്റൊരു ചിത്രം പാവ കഥൈകള്‍ ആയിരുന്നു. ആന്തോളജിയായി ഒരുക്കിയ ചിത്രത്തിലെ സായ് പല്ലവിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.