ജാക്ക് ആന്‍റ് ഡാനിയേല്‍ എന്ന സൂപ്പര്‍ ഹിറ്റ് ആക്ഷന്‍ ചിത്രത്തിന്‍റെ വിജയത്തിന് ശേഷം ദിലീപ് കേന്ദ്രകഥാപാത്രമായെത്തുന്ന മൈ സാന്‍റയിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ത്രീ ഡോട്‌സ്, ഓര്‍ഡിനറി, മധുര നാരങ്ങ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സുഗീതാണ് മൈ സാന്‍റയുടെയും സംവിധായകന്‍. ദിലീപ് സാന്‍റാ ക്ലോസായി വേഷമിടുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ക്രിസ്മസ് കാലം പ്രമേയമാക്കി, പ്രായഭേദമന്യേ സിനിമ ഇഷ്ടപ്പെടുന്നവര്‍ക്ക് മികച്ച ഒരു എന്‍റര്‍ടെയ്നറായാണ് മൈ സാന്‍റ ഒരുക്കിയിരിക്കുന്നത്. 'വെള്ളി പഞ്ഞി' എന്ന് തുടങ്ങുന്ന ഗാനത്തിന് വരികളെഴുതിയത് സന്തോഷ് വര്‍മയാണ്. വിദ്യാസാഗറിന്‍റേതാണ് സംഗീതം. ഹന്ന റെജിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ജെമിന്‍ സിറിയക്കിന്‍റേതാണ് തിരക്കഥ. ദിലീപിനോടൊപ്പം സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, സായ് കുമാര്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, ഇര്‍ഷാദ്, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശശാങ്കന്‍, ധീരജ് രത്‌നം, അനുശ്രീ, മഞ്ജു പത്രോസ്, ബേബി മാനസ്വി, ബേബി ദേവനന്ദ തുടങ്ങിയവരും അഭിനയിക്കുന്നു. വാള്‍ പോസ്റ്റര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ നിഷാദ് കോയ, അജീഷ് ഒ.കെ, സജിത്ത് കൃഷ്ണ, സരിത സുഗീത് എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മിച്ചിരിക്കുന്നു. ചിത്രം ക്രിസ്മസ് റിലീസായി തീയേറ്ററുകളിലെത്തും.