എന്‍ജോയ് എന്‍ജാമി, നീയേ ഒലി... സന്തോഷ് നാരായണന്‍റെ സംഗീതത്തിൽ പിറന്ന രണ്ട് ഗാനങ്ങളും അന്താരാഷ്‌ട്രതലത്തിൽ വരെ അലയടിച്ച കലാസൃഷ്‌ടികളായിരുന്നു.
റെക്കോഡ് വേഗത്തിൽ ഭാഷകൾ കടന്ന് അംഗീകാരം ലഭിച്ച ഈ ഗാനങ്ങൾക്ക് വരികളെഴുതിയത് പ്രശസ്‌ത റാപ്പർ തെരുക്കുറൽ അറിവായിരുന്നു.
എൻജോയി എൻജാമി ഗാനത്തിൽ ധീക്കൊപ്പം നൃത്തം ചെയ്‌തും പാട്ട് പാടിയും അറിവ് മുഴുനീള സാന്നിധ്യമാവുകയും ചെയ്‌തു.
-
(1) @arrahman-backed label and platform @joinmaajja stands apart for its refreshing South Asian-focused approach.
— Rolling Stone India (@RollingStoneIN) August 22, 2021 " class="align-text-top noRightClick twitterSection" data="
(2) Firebrand Tamil rapper, lyricist and composer @TherukuralArivu who packed a punch in tracks like "Enjoy Enjaami" and "Neeye Oli" pic.twitter.com/1Aqd3JObJi
">(1) @arrahman-backed label and platform @joinmaajja stands apart for its refreshing South Asian-focused approach.
— Rolling Stone India (@RollingStoneIN) August 22, 2021
(2) Firebrand Tamil rapper, lyricist and composer @TherukuralArivu who packed a punch in tracks like "Enjoy Enjaami" and "Neeye Oli" pic.twitter.com/1Aqd3JObJi(1) @arrahman-backed label and platform @joinmaajja stands apart for its refreshing South Asian-focused approach.
— Rolling Stone India (@RollingStoneIN) August 22, 2021
(2) Firebrand Tamil rapper, lyricist and composer @TherukuralArivu who packed a punch in tracks like "Enjoy Enjaami" and "Neeye Oli" pic.twitter.com/1Aqd3JObJi
More Read: 'എന്‍ജോയ് എന്‍ജാമിയുടെ സ്രഷ്ടാവിനെ അവഗണിക്കുന്നു' ; അറിവിനെ ഒഴിവാക്കുന്നതിനെതിരെ പാ.രഞ്ജിത്ത്
എന്നിട്ടും റോളിങ് സ്റ്റോൺ ഇന്ത്യ എന്ന പ്രമുഖ മ്യൂസിക് മാഗസിന്‍റെ കവർ ചിത്രത്തിലും അഭിമുഖത്തിലും അറിവിനെ ഒഴിവാക്കിയത് മനപ്പൂർവ്വമായിരുന്നുവെന്ന് സംവിധായകരായ പാ രഞ്ജിത്തും മണിമേഖലയും ഉൾപ്പെടെയുള്ളവർ വിമർശിച്ചു.
സമൂഹമാധ്യമ ഉപയോക്താക്കളും ഇത് ചോദ്യം ചെയ്‌ത് എത്തിയതോടെ പുതിയ ട്വീറ്റിൽ അറിവിനെ ഉള്‍പ്പെടുത്തി റോളിങ് സ്റ്റോൺ വിവാദം ശമിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പ്രതിഷേധം അവിടെ അവസാനിക്കുന്നില്ല.
തെറ്റ് തിരുത്തി ട്വീറ്റ്, കവർ ചിത്രത്തിൽ അറിവ് വേണമെന്ന് ആവശ്യം
'എന്‍ജോയ് എന്‍ജാമിയ്ക്കും നീയേ ഒലിക്കും ശക്തമായ വരികളൊരുക്കിയ തീപ്പൊരി തമിഴ് റാപ്പറും ഗാനരചിയിതാവും കംപോസറുമായ അറിവ്,' എന്ന് റോളിങ് സ്റ്റോണ്‍ ട്വീറ്റില്‍ തിരുത്തി.
എന്നാല്‍ കവർ ചിത്രത്തിൽ അറിവിനെ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടും പ്രതിഷേധം അലയടിക്കുകയാണ്. പ്രതിഷേധ സൂചകമായി ഷൈനു എന്ന ഡിസൈനർ, ധീക്കും ഷാ വിൻസെന്‍റിനും മധ്യത്തിൽ അറിവിനെ ഉൾപ്പെടുത്തിയ കവർചിത്രം പങ്കുവച്ചിട്ടുണ്ട്.
-
How it should have been done ❗️@TherukuralArivu @beemji @RollingStoneIN #EnjoyEnjaami https://t.co/UzreY8KcH2 pic.twitter.com/3XbOrobRum
— shynumash (@shynu_mash) August 22, 2021 " class="align-text-top noRightClick twitterSection" data="
">How it should have been done ❗️@TherukuralArivu @beemji @RollingStoneIN #EnjoyEnjaami https://t.co/UzreY8KcH2 pic.twitter.com/3XbOrobRum
— shynumash (@shynu_mash) August 22, 2021How it should have been done ❗️@TherukuralArivu @beemji @RollingStoneIN #EnjoyEnjaami https://t.co/UzreY8KcH2 pic.twitter.com/3XbOrobRum
— shynumash (@shynu_mash) August 22, 2021
സംവിധായിക മണിമേഖല ഉൾപ്പെടെ ഈ പോസ്റ്റർ റീട്വീറ്റ് ചെയ്‌തുകൊണ്ട് പ്രതിഷേധം അറിയിച്ചു. ഇങ്ങനെയാവണം കവർചിത്രം തയ്യാറാക്കേണ്ടതെന്നും ട്വീറ്റുകകളില്‍ വ്യക്തമാക്കുന്നു.
അറിവിന് പുറമെ, രണ്ട് പാട്ടുകളും പുറത്തിറക്കിയ എ.ആർ റഹ്മാന്‍റെ നേതൃത്വത്തിലുള്ള മാജാ എന്ന മ്യൂസിക് പ്ലാറ്റ്‌ഫോമിനെയും സന്തോഷ് നാരായണനെയും നീയേ ഒലിയുടെ ഗായകന്മാരിൽ ഒരാളായ നാവ്‌സ്- 47നെയും റോളിങ് സ്റ്റോണിന്‍റെ പുതിയ ട്വീറ്റിൽ പ്രശംസിക്കുന്നുണ്ട്.