ETV Bharat / sitara

ദൃശ്യവിരുന്നായി ഡിസ്‌നി ചിത്രം മുലാന്‍ ട്രെയിലർ - MULAN

ഡിസ്‌നിയുടെ തന്നെ സ്ട്രീമിങ്‌ സേവനമായ ഡിസ്‌നി പ്ലസിലൂടെ തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ സെപ്റ്റംബര്‍ 4ന് ചിത്രം റിലീസ് ചെയ്യും. ഡിസ്‌നിയുടെ സബ്‌സ്‌ക്രിപ്ഷന്‍ തുകക്ക് പുറമെ ഏകദേശം 2000 രൂപ കൂടെ മുടക്കിയാല്‍ മാത്രമേ ഈ സിനിമ കാണാന്‍ സാധിക്കുകയുള്ളൂ

ഡിസ്‌നി ചിത്രം മുലാന്‍ ട്രെയിലർ  ഡിസ്‌നി പ്ലസ്  MULAN | Disney+ Trailer  Disney UK  MULAN  മുലാന്‍ ട്രെയിലർ
ദൃശ്യവിരുന്നായി ഡിസ്‌നി ചിത്രം മുലാന്‍ ട്രെയിലർ
author img

By

Published : Aug 26, 2020, 2:12 PM IST

അമേരിക്കന്‍ വാർ ആക്‌ഷൻ ഡ്രാമ ചിത്രമായ മുലാന്‍റെ പുതിയ ട്രെയിലര്‍ പുറത്തിറങ്ങി. ആക്ഷന് പ്രാധാന്യം നല്‍കിയിരിക്കുന്ന ചിത്രം ഒരു കാഴ്ച വിരുന്നായിരിക്കും പ്രേക്ഷകന് സമ്മാനിക്കുകയെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ്. ഡിസ്‌നിയുടെ തന്നെ സ്ട്രീമിങ്‌ സേവനമായ ഡിസ്‌നി പ്ലസിലൂടെ തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ സെപ്റ്റംബര്‍ 4ന് ചിത്രം റിലീസ് ചെയ്യും. ഡിസ്‌നിയുടെ സബ്‌സ്‌ക്രിപ്ഷന്‍ തുകക്ക് പുറമെ ഏകദേശം 2000 രൂപ കൂടെ മുടക്കിയാല്‍ മാത്രമേ ഈ സിനിമ കാണാന്‍ സാധിക്കുകയുള്ളൂ. മുലാന്‍റെ ബജറ്റ് വലുതായതിനാലാണ് സ്ട്രീമിങ് നിരക്കായി ഇത്രയും വലിയ തുക ഈടാക്കുന്നത്. ഏകദേശം 200 മില്യന്‍ ഡോളറാണ് ചിത്രത്തിന്‍റെ മുതല്‍മുടക്ക്. മുപ്പത് ഡോളര്‍ മുടക്കിയാല്‍ മാത്രമാണ് ചിത്രം ഡിസ്‌നി പ്ലസിലൂടെ കാണാന്‍ കഴിയുക. പുറമെ ഏകദേശം 2000 രൂപ കൂടെ മുടക്കി ടിക്കറ്റും ആസ്വാദകന്‍ എടുക്കണം.

  • " class="align-text-top noRightClick twitterSection" data="">

കൊവിഡ് മൂലം ഉണ്ടായ പ്രതിസന്ധി കാരണമാണ് ഇത്തരമൊരു രീതിയില്‍ റിലീസ് ചെയ്യാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യം മാര്‍ച്ച്‌ 27നാണ് മുലാന്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത് ശേഷം ജൂലൈ അവസാനത്തിലേക്കും പിന്നീട് ഓഗസ്റ്റ് അവസാനത്തിലേക്കും പിന്നീട് സെപ്തംബറിലേക്കും നീണ്ടു. വാള്‍ട് ഡിസ്‌നി പിക്ചേഴ്‌സ് നിര്‍മിച്ച ചിത്രം 1998ല്‍ ഇതേ പേരില്‍ റിലീസ് ചെയ്‌ത ആനിമേഷന്‍ ചിത്രത്തിന്‍റെ ലൈവ് ‌ ആക്‌ഷന്‍ പതിപ്പാണ്. യീ ഫൈ ലിയുവാണ് ടൈറ്റില്‍ റോളില്‍ എത്തുന്നത്. ചൈനയിലെ ഇതിഹാസം ഹുവാ മുലന്‍റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ ജെറ്റ്‌ലി അതിഥിവേഷത്തില്‍ എത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.