ETV Bharat / sitara

കൊച്ചി ബ്ലാക്ക് മെയിലിങ് കേസിൽ യുവതികൾ ഉൾപ്പടെ കൂടുതൽ പ്രതികൾ - മോഡലിംഗ്

പ്രധാന പ്രതിയുടെ പെൺസുഹൃത്ത് ഉൾപ്പടെ കൂടുതൽ പ്രതികൾ സംഘത്തിലുണ്ടെന്ന് പൊലീസ്. അതേ സമയം, മോഡലിങ് രംഗത്തുള്ള യുവതികളടക്കം കൂടുതൽ പേർ ബ്ലാക്ക് മെയിലിങ്ങിന് ഇരയായിട്ടുണ്ടെന്നും റിപ്പോര്‍ട്ട്

kochi blackmailing case  കൊച്ചി ബ്ലാക്ക് മെയിൽ കേസ്  യുവതികൾ ഉൾപ്പടെ കൂടുതൽ പ്രതികൾ  ഷംന കാസിം  ബ്ലാക്ക് മെയിൽ  Kochi blackmail case  More culprits including women  shamna kasim case  models black mailed  kerala actress black mail  മോഡലിംഗ്  ഷംന കാസിം
കൊച്ചി ബ്ലാക്ക് മെയിൽ കേസിൽ യുവതികൾ ഉൾപ്പടെ കൂടുതൽ പ്രതികൾ
author img

By

Published : Jun 28, 2020, 10:03 AM IST

Updated : Jun 28, 2020, 11:58 AM IST

എറണാകുളം: നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്‌ത കേസിൽ യുവതി ഉൾപ്പെടെ കൂടുതൽ പ്രതികൾ ഉണ്ടെന്ന് പൊലീസ്. പ്രധാന പ്രതിയുടെ സുഹൃത്തായ യുവതിക്കും കേസിൽ പങ്കുണ്ടെന്ന് പൊലീസ്. ഇവരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ഇടനിലക്കാരിയെന്ന് സംശയിക്കുന്ന ഇവൻമാനേജ്മെന്‍റ് രംഗത്തുളള സ്ത്രീയെ ചോദ്യം ചെയ്യും. മുഖ്യപ്രതിക്ക് സിനിമാ മേഖലയുമായും ബന്ധമുണ്ടെന്നും സംശയം. എന്നാല്‍ സംഘം സ്വർണക്കടത്ത് നടത്തിയതിനും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സ്ത്രീകളെ എത്തിച്ചതിനും ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല.

അതേ സമയം കൊച്ചി ബ്ലാക്ക് മെയിൽ കേസിൽ തട്ടിപ്പിനിരയായി കൂടുതൽ യുവതികൾ പരാതിയുമായി രംഗത്തെത്തി. ഇവരിൽ ഒമ്പത് പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. 18 പേരെ തിരിച്ചറിഞ്ഞെന്നും പൊലീസ് വ്യക്തമാക്കി. കൂടുതൽ പേരും മോഡലിങ് രംഗത്തുള്ള യുവതികളാണ്. സിനിമ മേഖലക്ക് പുറത്തുള്ളവരും തട്ടിപ്പിന് ഇരയായിട്ടുണ്ട്. റിസപ്ഷനിസ്റ്റും ഇവൻമാനേജ്‌മെന്‍റ് സ്ഥാപനത്തിലെ ജീവനക്കാരിയുമടക്കം തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും പറയുന്നു. തട്ടിപ്പിന് ഇരയായവരിൽ സാധാരണക്കാരുമുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. നടി ഷംന കാസിമിന്‍റെ മൊഴി നാളെ രേഖപ്പടുത്തും.

മുഖ്യപ്രതിയുടെ പെൺസുഹൃത്തുക്കൾ ഉൾപ്പടെ കൂടുതൽ പ്രതികൾ ഉണ്ടെന്ന് പൊലീസ്

നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ, ഏഴു പേർ മാത്രമാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. കൂടുതൽ പേരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. കേസിലെ മുഖ്യപ്രതി ഷെരീഫിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അറസ്റ്റിലായ അബ്ദുൾ സലാം അടക്കം അഞ്ച് പ്രതികൾ പൊലീസ് കസ്റ്റഡിയിലാണ്. പ്രതികളില്‍ ഒരാളായ അബൂബക്കറിനെ റിമാൻഡ് ചെയ്തു.

Last Updated : Jun 28, 2020, 11:58 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.