ETV Bharat / sitara

ഇൻസ്പെക്ടർ അലീഷ്യയുടെ കയ്യിൽ പ്രൊഫസർ; 'മണി ഹെയ്സ്റ്റ്' സീസണ്‍ 5 ട്രെയ്‍ലര്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു - 'മണി ഹെയ്സ്റ്റ്' സീസണ്‍ 5 ട്രെയ്‍ലര്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

അഞ്ച് എപ്പിസോഡുകൾ വീതമുള്ള രണ്ട് ഭാഗങ്ങളായാണ് അവസാന ഭാഗം വരിക.

money heist  പ്രൊഫസർ  മണി ഹെയ്സ്റ്റ്  'മണി ഹെയ്സ്റ്റ്' സീസണ്‍ 5 ട്രെയ്‍ലര്‍ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു  money heist part 5 official trailer date announcement
money heist part 5 official trailer date announcement
author img

By

Published : Jul 27, 2021, 1:42 PM IST

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പ്രൊഫസറും കൂട്ടരും വീണ്ടുമെത്തുന്നു. ബാങ്ക് ഓഫ് സ്പെയിനിനും നഗരങ്ങളുടെ പേരുകൾ ഉള്ള പ്രൊഫസറിന്‍റെ കൂട്ടാളികൾക്കും അവർ ഉരുക്കിക്കൊണ്ടിരിക്കുന്ന സ്വർണത്തിനും എന്ത് സംഭവിക്കുമെന്നറിയാൻ ഇനി അധിക നാളുകളില്ല.

ടെലിവിഷൻ സീരീസുകളിൽ ലോകത്ത് തന്നെ ഏറ്റവുമധികം ആരാധകരെ നേടിയ സീരീസുകളിലൊന്നാണ് ലാ കാസ ഡി പാപ്പൽ എന്ന പേരിൽ ഇറങ്ങി മണി ഹെയ്സ്റ്റ് എന്ന പേരിൽ ലോകം മുഴുവൻ ആരാധകരെ സ്വന്തമാക്കിയ സ്പാനിഷ് ക്രൈം ഡ്രാമ. സീരീസിന്‍റെ നാല് സീസണുകൾ ആണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്.

സീരീസിന്‍റെ അവസാനത്തേതും അഞ്ചാമത്തെയുമായ സീരീസിന്‍റെ റിലീസ് തീയതി നെറ്റ്ഫ്ലിക്സ് പ്രഖ്യാപിച്ചതുമുതൽ ആരാധകർ കാത്തിരിപ്പിലാണ്. അഞ്ച് എപ്പിസോഡുകൾ വീതമുള്ള രണ്ട് ഭാഗങ്ങളായാണ് അവസാന ഭാഗം വരിക. ആദ്യഭാഗം സെപ്റ്റംബര്‍ ഒന്നിനും രണ്ടാംഭാഗം ഡിസംബര്‍ 3നും നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും.

  • " class="align-text-top noRightClick twitterSection" data="">

Also Read: മണി ഹീസ്റ്റ് പാക്ക് അപ്പ് ; സെറ്റിലെ അവസാന ചിത്രം പുറത്തുവിട്ട് നെറ്റ്‌ഫ്ലിക്‌സ്

ഇപ്പോഴിതാ അവസാന എപ്പിസോഡിന്‍റെ ട്രെയിലർ തീയതി പ്രഖ്യാപിച്ചുകൊണ്ട് വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. ഓഗസ്റ്റ് 2നാണ് ട്രെയിലർ റിലീസ് ചെയ്യുക. ട്രെയിലർ തീയതി പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവിട്ട വീഡിയോയിൽ പ്രൊഫസറിന്‍റെ കൈയിൽ കൊരുത്ത ചങ്ങലയുടെ മറുഭാഗം പിടിച്ചു നിൽക്കുന്ന ഇൻസ്പെക്ടർ അലീഷ്യയെ കാണാം. മുഖ്യ സൂത്രധാരന്‍റെ പദ്ധതികൾ എല്ലാം തകർന്നതായാണ് വീഡിയോയിൽ കാണുന്നത്. ഇതും ഇനി പ്രൊഫസറിന്‍റെ പ്ലാനിൽ ഉൾപ്പെട്ടതാണോ അതോ പ്രൊഫസറിന്‍റെ മുന്നിലെ വഴികളെല്ലാം അടഞ്ഞോ എന്ന് അവസാന സീസണിൽ കാണാം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.