Money Heist Korea first look teaser: പ്രൊഫസറും കൂട്ടരും വീണ്ടുമെത്തുന്നു. ലോകമൊട്ടാകെ ആരാധകരുള്ള ജനപ്രിയ വെബ്‌സീരീസ് ആണ് മണി ഹീസ്‌റ്റ്. സ്‌പാനിഷ് വെബ് സീരീസ് മണി ഹീസ്‌റ്റിന്‍റെ കൊറിയന്‍ പതിപ്പിന് തുടക്കമായി. പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന സീരീസിന്‍റെ ഫസ്‌റ്റ് ലുക്ക് ടീസര്‍ പുറത്തിറങ്ങി.
- " class="align-text-top noRightClick twitterSection" data="">
യഥാര്‍ഥ സ്‌പാനിഷ് പതിപ്പിന് തുല്യമായ സീരീസ് തന്നെയാകും കൊറിയന്‍ പതിപ്പും എന്നാണ് അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷ. നടനും മോഡലും നിര്‍മ്മാതാവുമായ യൂ ജീ ടേയ് ആണ് സീരീസില്‍ പ്രൊഫസറായി (അല്‍വാരോ മോര്‍ട്ടെ) എത്തുന്നത്. തന്‍റെ ഒളിത്താവളത്തിലെ ചുവരില്‍ സ്ഥാപിച്ചിരിക്കുന്ന നിരവധി മുഖംമൂടികളില്‍ കൊള്ളക്കാരുടെ മുഖമുദ്രയുള്ള സാല്‍വഡോര്‍ ഡാലി മാസ്‌ക് തിരഞ്ഞെടുക്കുന്നതാണ് ട്രെയ്‌ലറില്‍ ദൃശ്യമാവുക.
'മണി ഹീസ്‌റ്റ്: കൊറിയ' എന്ന പേരിലാണ് വെബ് സീരീസ് ഒരുങ്ങുന്നത്. ജുന്‍ ജോങ് സിയോ ടോക്കിയോയെ അവതരിപ്പിക്കുമ്പോള്‍, കിം ജി ഹൂന്‍ ഡെന്‍വറിന്‍റെ വേഷത്തിലെത്തും. നെയ്‌റോബിയായി ജാങ് യൂണ്‍ ജുവും, റിയോ ആയി ലീ ഹ്യൂണ്‍ വൂയും, മോസ്‌കോ ആയി ലീ വോണ്‍ ജോങും, ഹെല്‍സിങ്കി ആയി കിം ഡി ഹൂനും, ഓസ്‌ലോ ആയി ലീ ക്യൂ ഹോയും വേഷമിടും.
യൂ ജി ടേയ് എന്ന പേര് കൊറിയക്കാര്‍ക്കിടയില്‍ സുപരിചിതമാണ്. മണി, സ്വാഹ: ദ സിക്‌ത് ഫിംഗര്‍, കിം യുന്‍ജിന്‍, എസ് 3/44ന്‍ഡ്‌ലേഴ്‌സ് എന്നിവ കൂടാതെ സെവന്‍ ഡേയ്‌സ്, ഓഡ് ടു മൈ ഫാദര്‍, ലോസ്‌റ്റ് ആന്‍ഡ് മിസ്‌ട്രെസസ് തുടങ്ങി പ്രോജക്‌ടിലൂടെ പ്രേക്ഷകരുടെ ജനപ്രിയ താരമായി മാറിയ നടനാണ് യൂ ജി ടേയ്.
നെറ്റ്‌ഫ്ലിക്‌സിലൂടെ കഴിഞ്ഞ ഏപ്രിലിലായിരുന്നു ബ്ലോക്‌ബസ്‌റ്റര്‍ വെബ്‌സീരിന്‍റെ കൊറിയന്‍ പതിപ്പിന്‍റെ ഔദ്യോഗിക പ്രഖ്യാപനം. നെറ്റ്‌ഫ്ലിക്‌സിലൂടെ തന്നെയാകും കൊറിയന്‍ സീരീസിന്‍റെയും സ്‌ട്രീമിങ്. രണ്ട് വര്‍ഷം കൊണ്ട് ലോകമൊട്ടാകെ കോടിക്കണക്കിന് ആരാധകരെ സൃഷ്‌ടിച്ച സ്‌പാനിഷ് വെബ് സീരീസാണ് മണി ഹീസ്‌റ്റ്.
Also Read: എങ്ങനെയാണ് സായ് വൃദ്ധയായത്? 21ന് വീട്ടിലും എത്തും; വീഡിയോ കാണാം..