ചെന്നൈ: കഴിഞ്ഞ ദിവസം നടന്‍ മോഹന്‍ലാലിന്‍റെ പിറന്നാള്‍ വലിയ ആഘോഷമായി കേരളക്കരയും ലോകമെമ്പാടുമുള്ള ആരാധകരും കൊണ്ടാടിയിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം മാത്രമല്ല, കൊയമ്പത്തൂരിലെ സെന്‍റ് തോമസ് വൃദ്ധസദനത്തിലെ വയോജനങ്ങള്‍ക്കൊപ്പവും താരം പിറന്നാള്‍ ആഘോഷിച്ചു. വീഡിയോ കോളിലൂടെയാണ് താരം അന്തേവാസികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ചത്. അന്തേവാസികളില്‍ ഒരാള്‍ കേക്ക് മുറിച്ചതോടെയാണ് പിറന്നാള്‍ ആഘോഷങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് മോഹന്‍ലാലിന്‍റെ വിശ്വശാന്തി ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ ഭക്ഷണവും, മാസ്കും, സാനിറ്റൈസറും നല്‍കി.
വീഡിയോ കോളിലൂടെ വയോജനങ്ങള്‍ക്കൊപ്പം പിറന്നാള്‍ കേക്ക് മുറിച്ച് മോഹന്‍ലാല്‍ - mohanlal pirannal news
വീഡിയോ കോളിലൂടെയാണ് നടന്‍ മോഹന്‍ലാല്‍ അന്തേവാസികള്‍ക്കൊപ്പം പിറന്നാള്‍ ആഘോഷിച്ചത്