മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന സിദ്ദിഖ് ചിത്രം ബിഗ് ബ്രദറിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. മോഹന്‍ലാല്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ഒരു മിനിറ്റും 26 സെക്കന്‍റും ദൈര്‍ഘ്യമുള്ള ട്രെയിലറാണ് റിലീസ് ചെയ്തത്. 25 കോടി രൂപ മുതല്‍ മുടക്കില്‍ നിര്‍മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയിരിക്കുന്നതും സംവിധായകന്‍ സിദ്ദിഖ് തന്നെയാണ്. സല്‍മാന്‍ഖാന്‍റെ സഹോദരനും നടനുമായ അര്‍ബാസ് ഖാന്‍ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമാകുന്നു. അര്‍ബാസ് ഖാന്‍ ആദ്യമായാണ് ഒരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
ഹണി റോസ് അടക്കം മൂന്ന് നായികമാരാണ് ചിത്രത്തില്‍ ഉള്ളത്. ആക്ഷന് പ്രധാന്യം നല്‍കിയാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. അസാധാരണ ഭൂതകാലമുള്ള ഒരു സാധാരണക്കാരനെന്ന ടൈറ്റിലോടെയാണ് ബിഗ് ബ്രദര്‍ പ്രദര്‍ശനത്തിനെത്തുന്നത്. സച്ചിതാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. അനൂപ് മേനോന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സിദ്ദിഖ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടുത്തവര്‍ഷം ജനുവരിയില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്നാണ് സൂചന.