കൊവിഡ് സാഹചര്യത്തിന്‍റെ പശ്ചാത്തലത്തിലും തന്നെ പിറന്നാള്‍ ആശംസകള്‍ അറിയിച്ച ലോകമെമ്പാടുമുള്ള ആരാധകര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും മറ്റുള്ളവര്‍ക്കും നന്ദി അറിയിച്ച് നടന്‍ മോഹന്‍ലാല്‍. ഫേസ്‌ബുക്കില്‍ പുത്തന്‍ ഫോട്ടോ ആരാധകര്‍ക്കായി പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ നന്ദി അറിയിച്ചത്. കഴിഞ്ഞ വര്‍ഷത്തേത് പോലെ തന്നെ ഇത്തവണയും ചെന്നൈയിലെ വീട്ടിലായിരുന്നു മോഹന്‍ലാല്‍ തന്‍റെ പിറന്നാള്‍ ആഘോഷിച്ചത്. അടുത്തസുഹൃത്തുക്കളും മറ്റ് കുടുംബാംഗങ്ങളും മാത്രമാണ് പിറന്നാള്‍ മധുരം നുണയാന്‍ താരത്തിനൊപ്പം ഉണ്ടായിരുന്നത്. പിറന്നാള്‍ രാത്രിയില്‍ മോഹന്‍ലാല്‍ കേക്ക് മുറിക്കുന്നതിന്‍റെ ഫോട്ടോ താരത്തിന്‍റെ സുഹൃത്ത് സമീര്‍ ഹംസ നേരത്തെ തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു.
- " class="align-text-top noRightClick twitterSection" data="">
'കൊവിഡിന്‍റെ ഈ പരീക്ഷണകാലത്ത് സോഷ്യല്‍ മീഡിയയിലൂടെയും ഫോണ്‍ വഴിയും ആശംസകള്‍ നേരാന്‍ നിങ്ങള്‍ സമയം കണ്ടെത്തി എന്നത് എന്നെ സംബന്ധിച്ച് വളരെ വലിയ കാര്യമാണ്. നിങ്ങള്‍ ഓരോരുത്തരെയും ജീവിതത്തില്‍ ലഭിച്ചു എന്നതില്‍ അനുഗ്രഹീതനാണ് ഞാന്‍. സുരക്ഷിതരായി ഇരിക്കാനും കൊവിഡ് മുന്‍കരുതലുകള്‍ പാലിക്കാനും ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഓര്‍മിക്കാവുന്ന ഒരു ദിവസം സമ്മാനിച്ചതിന് ഒരിക്കല്‍ക്കൂടി നന്ദി അറിയിക്കുന്നു' മോഹന്‍ലാല്‍ കുറിച്ചു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്‍റെ കലണ്ടറിനായി ടിജോ ജോണ്‍ പകര്‍ത്തിയ ചിത്രമാണ് മോഹന്‍ലാല്‍ കുറിപ്പിനൊപ്പം പങ്കുവെച്ചത്. ഒട്ടകപക്ഷിക്കൊപ്പം റോയല്‍ ലുക്കില്‍ നടന്ന് വരുന്ന മോഹന്‍ലാലാണ് ഫോട്ടോയിലുള്ളത്.
Also read: പിറന്നാള്‍ ദിനത്തില്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ മുഖേന കൊവിഡ് പ്രതിരോധത്തിന് സഹായം നല്‍കി മോഹന്‍ലാല്‍