ആത്മബലത്തിലും ജീവിതവിജയത്തിലും മാതൃകയാണ് ആനി ശിവ. ഭർത്താവിനാലും ഉറ്റവരാലും ഉപേക്ഷിക്കപ്പെട്ട് കൈക്കുഞ്ഞുമായി തെരുവിലിറങ്ങേണ്ടിവന്ന ആനി ശിവ ഒരു പതിറ്റാണ്ട് അനവധി പ്രതിസന്ധികള്‍ താണ്ടിയാണ് ഇന്നിപ്പോള്‍ വർക്കല എസ്‌ഐയുടെ പദവിയിലെത്തിയിരിക്കുന്നത്.
ആനി ശിവയുടെ പോരാട്ട വിജയത്തിന് അഭിനന്ദനമറിയിക്കുകയാണ് സൂപ്പർ താരം മോഹൻലാൽ, യുവനടൻ ഷെയ്‌ൻ നിഗം, ആര്യ തുടങ്ങിയവർ.
സൂപ്പർ ഇൻസ്പെക്‌ടറിന് സൂപ്പർസ്റ്റാറിന്‍റെ അഭിനന്ദനം
'നിശ്ചയദാർഢ്യം കൊണ്ട് ജീവിത വിജയം നേടിയ ആനിയ്ക്ക് അഭിനന്ദനങ്ങൾ. ഒരുപാടുപേരുടെ ജീവിതസ്വപ്നങ്ങൾക്ക് ആനിയുടെ വിജയം പ്രചോദനമാകട്ടെ,' എന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
തലമുറയുടെ പാഠപുസ്തകമെന്ന് ഷെയ്‌ൻ നിഗം
'ചിറകറ്റിട്ടും ഉയരെ പറന്നവൾ, തലമുറയുടെ പാഠപുസ്തകം. ആനി ശിവ എന്ന പോരാളിക്ക് ആശംസകൾ നേരുന്നു'വെന്ന് ഷെയ്‌ൻ നിഗം അറിയിച്ചു. സൂപ്പർ ഇൻസ്പെക്‌ടർ എന്നും ആനി ശിവയെ യുവനടൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിശേഷിപ്പിച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">
ആശംസയും അഭിനന്ദനവുമേകി ആര്യയും സാധികയും
നാരങ്ങാവെള്ളം വിറ്റുജീവിച്ച സ്ഥലത്ത് ആനി ഇന്ന് സബ് ഇൻസ്‌പെക്ടറെന്നത് പ്രചോദനകരമാണെന്ന് നടി സാധിക വേണുഗോപാൽ പറഞ്ഞു. പീഡനം അനുഭവിക്കുന്ന സ്ത്രീകളെയല്ല, നാട്ടുകാരെയാണ് ബോധവത്കരണം നടത്തേണ്ടതെന്നും നാട്ടുകാരെന്ത് പറയുമെന്നതാണ് രക്ഷിതാക്കളുടെ പ്രശ്നമെന്നും സാധിക വേണുഗോപാൽ കൂട്ടിച്ചേർത്തു.
- " class="align-text-top noRightClick twitterSection" data="">
'നമ്മൾ ശരിക്കും ബോധവത്കരിക്കേണ്ടത് പീഡനം അനുഭവിക്കുന്ന സ്ത്രീകളെയല്ല.നാട്ടുകാരെയാണ്. നാട്ടുകാരെന്ത് പറയും എന്നുള്ളതാണ് പാരന്റ്സിനും പ്രശ്നം.നാട്ടുകാരാണ് നന്നാവേണ്ടത് -ആനി ശിവ- സബ് ഇൻസ്‌പെക്ടർ-നാരങ്ങാവെള്ളം വിറ്റു ജീവിച്ച സ്ഥലത്ത് ആനി ഇന്ന് സബ് ഇൻസ്‌പെക്ടർ,' സാധിക ഫേസ്ബുക്കിൽ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
More Read: 'വലിയ പൊട്ടിലൂടെയല്ല സ്ത്രീ ശാക്തീകരണം' ; ആനി ശിവയെ പ്രശംസിച്ച ഉണ്ണി മുകുന്ദൻ 'എയറില്‍'
'ഇന്നലെകളോട് പൊരുതി അവൾ നേടിയ വിജയം. ആനി ശിവ എന്ന പോരാളിക്ക് ആശംസകൾ നേരുന്നു..' എന്ന് സിനിമ- ടെലിവിഷൻ താരം ആര്യ കുറിച്ചു.