കൈയിലെ പരുക്കിൽ ശസ്ത്രക്രിയ നടത്തി മോഹൻലാൽ. ദുബായിൽ ബുർജീൽ ആശുപത്രിയിൽ വെച്ചായിരുന്നു ശസ്ത്രക്രിയ. ചികിത്സക്ക് ശേഷം അവിടുത്തെ സര്‍ജൻ ഡോ.ഭുവനേശ്വർ മചാനിയുമൊത്തുള്ള ചിത്രവും താരം നവമാധ്യമങ്ങളിലൂടെ പങ്കുവച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പൊതുപരിപാടികളിൽ പങ്കെടുക്കുമ്പോൾ വലത് കൈപ്പത്തിയില്‍ കറുത്ത ബാൻഡേജ് ചുറ്റിയായിരുന്നു താരം എത്തിയിരുന്നത്. ബിഗ് ബ്രദർ സിനിമയുടെ ഷൂട്ടിങിനിടെ സംഭവിച്ചതാകും ഈ പരിക്കെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാൽ ന്യൂസിലാൻഡിൽ അവധി ആഘോഷത്തിനിടെയാണ് മോഹൻലാലിന് കൈക്ക് പരിക്ക് പറ്റിയത്. പേടിക്കേണ്ടതായി ഒന്നുമില്ലെന്നും ചെറിയ സർജറി മാത്രമാണ് നടത്തിയതെന്നും താരത്തിനോട് അടുത്ത വൃത്തങ്ങള്‍ ആരാധകര്‍ക്കായി അറിയിച്ചു.
- " class="align-text-top noRightClick twitterSection" data="
">