മോഹന്‍ലാലിന്‍റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്‍റെ വിശേഷങ്ങള്‍ അറിയാന്‍ എന്നും പ്രേക്ഷകര്‍ക്ക് താല്‍പര്യമാണ്. സിനിമയുടെ ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കാനിരിക്കെ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നതിന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മോഹന്‍ലാലിനൊപ്പം നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരും നടനും സംവിധായകനുമായ പൃഥ്വിരാജും അണിയറയില്‍ സജീവമാണ്. ബറോസിന്‍റെ ഷൂട്ടിങ് മാർച്ച് അവസാനത്തോടെ ആരംഭിക്കുമെന്ന് നേരത്തെ സിനിമയുടെ ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ അറിയിച്ചിരുന്നു. ജിജോ പുന്നോസിന്‍റെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തിന് ഗോവയും കേരളവുമായിരിക്കും പ്രധാന ലൊക്കേഷനുകള്‍. ഫാന്‍റസി സ്വഭാവമുള്ള ത്രീഡി ചിത്രമായിരിക്കും ബറോസ്. മോഹന്‍ലാല്‍ തന്നെയാണ് ടൈറ്റില്‍ റോള്‍ അഭിനയിക്കുന്നത്.
-
Barroz !!! ജിജോ, പ്രതാപ് പൊത്തൻ, പ്രിയദർശൻ, പ്രിത്വിരാജ്, ഫാസിൽ, സന്തോഷ് ശിവൻ... ലാലേട്ടൻന്റെ പിന്നിൽ ഒരുപിടി എണ്ണം പറഞ്ഞ ലെജന്‍റ്സ്
Posted by Mohanlal Media Club on Wednesday, March 10, 2021