ETV Bharat / sitara

സ്‌നേഹത്തിനും പ്രാർഥനക്കും നന്ദി; നടി മിയ വിവാഹിതയാവുന്നു

കോട്ടയം സ്വദേശിയായ അശ്വിനാണ് മിയയുടെ വരൻ. കഴിഞ്ഞ ഞായറാഴ്‌ച ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു.

mia george  സ്‌നേഹത്തിനും പ്രാർഥനക്കും നന്ദി  നടി മിയ  മിയ വിവാഹം  മിയാ ജോർജ്  Miya thanks for engagement  engagement wishes and prayers  miya george  malayalam actress marriage  ashwin
മിയാ ജോർജ്
author img

By

Published : Jun 4, 2020, 4:00 PM IST

നടി മിയാ ജോർജ് വിവാഹിതയാകുന്നു. തന്‍റെ പ്രതിശ്രുത വരനോടൊപ്പമുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ താരം പുറത്തുവിട്ടതോടെ ആശംസകളുമായി ആരാധകരുമെത്തി. "ഞങ്ങള്‍ക്ക് വേണ്ടി പ്രാർഥിച്ചവർക്കും സ്‌നേഹം അറിയിച്ചവര്‍ക്കും നന്ദി," എന്ന് കുറിച്ചുകൊണ്ട് താരം വിവാഹ നിശ്ചയ ചിത്രങ്ങളും ഫേസ്‌ബുക്കിലൂടെ പങ്കുവച്ചു. കോട്ടയം സ്വദേശിയായ അശ്വിനുമായി കഴിഞ്ഞ ഞായറാഴ്‌ചയാണ് നടിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. സെപ്റ്റംബര്‍ മാസം വിവാഹം ഉണ്ടാകുമെന്നാണ് സൂചനകൾ.

അല്‍ഫോണ്‍സാമ്മ എന്ന ടെലിവിഷൻ പരിപാടിയിലൂടെ അഭിനയത്തിലേക്ക് കടന്നുവന്ന മിയാ ജോർജ്ജ് ചേട്ടായീസ്, റെഡ് വൈൻ, പാവാട, അനാര്‍ക്കലി, മെമ്മറീസ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയാമായി. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും മിയ അഭിനയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.