Minnal Murali Edukka Kaashayi song : ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പര്‍ ഹീറോ ചിത്രം 'മിന്നല്‍ മുരളി'യിലെ പുതിയ ലിറിക്കല്‍ വീഡിയോ ഗാനം പുറത്ത്. ചിത്രത്തിലെ 'എടുക്കാ കാശായ്' എന്ന് തുടങ്ങുന്ന വീഡിയോ ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
ടൊവിനോ തോമസ്, ബേസില്‍ ജോസഫ് എന്നിവര്‍ തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെ ഗാനം ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്. മനു മഞ്ജിത്തിന്‍റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍റെ സംഗീതത്തില്‍ ശ്വേത അശോകാണ് പാടിയിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
First superhero malayalam movie Minnal Murali : മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമെന്ന വിശേഷണത്തോടെ പുറത്തിറങ്ങുന്ന ചിത്രമാണ് 'മിന്നല്‍ മുരളി'. ചിത്രത്തിനായി നാളേറെയായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നെറ്റ്‌ഫ്ലിക്സ് റിലീസിന് മുമ്പ് ചിത്രം ആദ്യമെത്തുന്നത് ജിയോ മാമി മുംബൈ ഫിലിം ഫെസ്‌റ്റിവലിലാണ്.
Minnal Murali world premiere : ക്രിസ്‌തുമസ് റിലീസായി ഡിസംബര്‍ 24ന് നെറ്റ്‌ഫ്ളിക്‌സിലൂടെയാണ് മിന്നല്‍ മുരളിയുടെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ നെറ്റ്‌ഫ്ലിക്‌സ് റിലീസിന് മുമ്പ് ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയര്‍ നടക്കുമെന്ന് പ്രമുഖ ബോളിവുഡ് താരവും ജിയോ മാമി മുംബൈ ഫിലിം ഫെസ്‌റ്റിവലിന്‍റെ ചെയര്‍പേഴ്‌സണുമായ പ്രിയങ്ക ചോപ്ര അറിയിച്ചു. ജിയോ മാമി മുംബൈ ഫിലിം ഫെസ്‌റ്റിവലിലാണ് മിന്നല്‍ മുരളിയുടെ പ്രീമിയര്‍ നടക്കുക.
Priyanka Chopra about Minnal Murali : നടന്‍ ടൊവിനോ തോമസും, സംവിധായകന്‍ ബേസില്‍ ജോസഫുമായി ചേര്‍ന്ന് പ്രിയങ്ക ചോപ്ര നടത്തിയ വീഡിയോ കോണ്‍ഫറെന്‍സിലെ സംഭാഷണവും ഫെസ്‌റ്റിവല്‍ അധികൃതര്‍ പുറത്തുവിട്ടിരുന്നു. മിന്നല്‍ മുരളി കണ്ടെന്നും ഏറെ ഇഷ്‌ടപ്പെട്ടെന്നും വീഡിയോയില്‍ പ്രിയങ്ക പറയുന്നുണ്ട്.
Minnal Murali songs : പ്രഖ്യാപനം മുതല്‍ തന്നെ ചിത്രം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ചിത്രത്തിലെ മറ്റ് ഗാനങ്ങളും ട്രെയ്‌ലറുകളും ഇതിനോടകം തന്നെ പുറത്തിറങ്ങിയിരുന്നു. ഏറ്റവും ഒടുവിലായി 'കുഗ്രാമമെ' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. മനു മഞ്ജിത്തിന്‍റെ വരികള്‍ക്ക് സുഷിന്‍ ശ്യാമിന്‍റെ സംഗീതത്തില്‍ വിപിന്‍ രവീന്ദ്രനാണ് ഈ ഗാനം പാടിയിരിക്കുന്നത്. നേരത്തെ ചിത്രത്തിലെ 'തീ മിന്നല്‍ തിളങ്ങി' എന്ന ടൈറ്റില്‍ ഗാനവും 'ഉയിരേ ഒരു ജന്മം നിന്നെ' എന്ന ലിറിക്കല്‍ വീഡിയോ ഗാനവും പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ എല്ലാ ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.
Minnal Murali Official Trailers : അടുത്തിടെ ചിത്രത്തിലെ ബോണസ് ട്രെയ്‌ലറും പുറത്തിറങ്ങിയിരുന്നു. ചിരിയുടെ മാലപ്പടക്കവുമായാണ് ആദ്യ ട്രെയ്‌ലര്‍ പുറത്തിറങ്ങിയതെങ്കില്‍ കണ്ണീരാണ് ബോണസ് ട്രെയ്‌ലര്‍ നല്‍കുന്നത്. ഒരു നാടു മുഴുവന്‍ അപകടത്തിലാകുമ്പോള്‍ രക്ഷകനായി സൂപ്പര്‍ ഹീറോയായി എത്തുന്ന ടൊവിനോയെയാണ് ബോണസ് ട്രെയ്‌ലറില്‍ ദൃശ്യമാവുക. ആദ്യ ട്രെയ്‌ലറും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
Tovino Thomas as superhero : ജയ്‌സണ്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. ഇടിമിന്നലേറ്റ് അസാധാരണ ശക്‌തി കൈവരിക്കുന്ന ജയ്‌സണ്‍ ഒരു സൂപ്പര്‍ ഹീറോ ആയി മാറുന്നതാണ് കഥ. ബിഗ് ബഡ്‌ജറ്റ് ആയി ഒരുങ്ങുന്ന ചിത്രം 1990കളിലൂടെയാണ് കഥ പറയുന്നത്.
Minnal Murali cast and crew : ടൊവിനോയെ കൂടാതെ അജു വര്‍ഗീസ്, മാമൂക്കോയ, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. 'ജിഗര്‍ത്തണ്ട', 'ജോക്കര്‍' തുടങ്ങീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തമിഴ് താരം ഗുരു സോമ സുന്ദരവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോളിന്‍റെ നിര്‍മ്മാണത്തില്‍ ബേസില്‍ ജോസഫിന്‍റെ സംവിധാനത്തില്‍ പിറക്കുന്ന ചിത്രമാണിത്. അരുണ്‍ അനിരുദ്ധന്‍, ജസ്‌റ്റിന്‍ മാത്യു എന്നിവരാണ് ചിത്രത്തിന്‍റെ രചന. സമീര്‍ താഹിര്‍ ഛായാഗ്രഹണവും ഷാന്‍ റഹ്‌മാന്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
Andrew D'Cruz in Minnal Murali : വിഎഫ്എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വിഎഫ്‌എക്‌സ് സൂപ്പര്‍ വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആണ്. ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് വ്‌ളാഡ് റിംബര്‍ഗാണ്. കലാസംവിധാനം മനു ജഗദും നിര്‍വ്വഹിക്കുന്നു.
Once again Tovino Thomas and Basil Joseph : 'ഗോദ'ക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.