ETV Bharat / sitara

മിസ് യൂണിവേഴ്‌സായി മെക്‌സിക്കോയുടെ ആന്‍ഡ്രിയ മേസ കിരീടമണിഞ്ഞു

ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച അഡ്‌ലൈൻ കാസ്റ്റലിനോ മൂന്നാം റണ്ണറപ്പ് ആയി.

author img

By

Published : May 17, 2021, 9:21 AM IST

69-ാമത് മിസ് യൂണിവേഴ്സ് കിരീടം വാർത്ത  മെക്‌സിക്കോ സുന്ദരി ആന്‍ഡ്രിയ മേസ പുതിയ വാർത്ത  ആന്‍ഡ്രിയ മേസ മിസ് യൂണിവേഴ്‌സ് പുതിയ വാർത്ത  അഡ്‌ലൈൻ കാസ്റ്റലിനോ ഇന്ത്യ വാർത്ത  miss universe 2021 news malayalam latest  miss universe 2021 andrea meza news latest  andrea meza 69th miss universe news  Adline Quadros Castelino india miss universe news
ആന്‍ഡ്രിയ മേസ

69-ാമത് മിസ് യൂണിവേഴ്സ് കിരീടം മെക്‌സിക്കോ സുന്ദരി ആന്‍ഡ്രിയ മേസക്ക്. 74 രാജ്യങ്ങളിൽ നിന്നുള്ള മോഡലുകളാണ് 2021ലെ മിസ് യൂണിവേഴ്സ് പട്ടത്തിലേക്ക് മത്സരിച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച അഡ്‌ലൈൻ കാസ്റ്റലിനോ മൂന്നാം റണ്ണറപ്പ് ആയി.

ബ്രസീലിയൻ സുന്ദരി ജൂലിയ ഗാമ ഫസ്റ്റ് റണ്ണറപ്പും പെറുവിൽ നിന്നുള്ള ജാനിക് മസേറ്റ രണ്ടാം റണ്ണറപ്പുമായി. നാലാം റണ്ണറപ്പായി തെരഞ്ഞെടുക്കപ്പെട്ടത് ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ നിന്നുള്ള കിംബർലി ജിമെനെസാണ്.

ഫ്ലോറിഡയിലെ സെമിനോൾ ഹാർഡ് റോക്ക് ഹോട്ടൽ ആൻഡ് കാസിനോ ഹോളിവുഡായിരുന്നു മത്സരവേദി. ഞായാറാഴ്ച രാത്രി 8 മണി മുതൽ ഫോക്സ് ടിവിയിലൂടെ പരിപാടിയുടെ സംപ്രേഷണം ആരംഭിച്ചിരുന്നു.

കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മിസ് യൂണിവേഴ്സ് മത്സരം സംഘടിപ്പിച്ചിരുന്നില്ല. മിസ് യൂണിവേഴ്‌സ് 2019 കിരീടം ദക്ഷിണാഫ്രിക്കയുടെ സോസിബിനി ടുന്‍സിയായിരുന്നു സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കൽ നിന്നും മിസ് യൂണിവേഴ്‌സ് സുന്ദരിപട്ടം നേടുന്ന ആദ്യ വനിതയായിരുന്നു ഇവർ.

Also Read: മിസ് ടീൻ എർത്തിൽ ലോകസുന്ദരി പട്ടമണിയാൻ മലയാളിയുടെ അഭിമാനം ഐശ്വര്യ വിനു നായർ

യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷനാണ് മിസ് യൂണിവേഴ്‌സ് മത്സരത്തിന്‍റെ സംഘാടകർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.