ETV Bharat / state

ക്രൈംബ്രാഞ്ച് അടച്ചുപൂട്ടി സീൽ ചെയ്‌ത സ്ഥാപനത്തില്‍ മോഷണം; പ്രതിയായ സ്ത്രീ പിടിയില്‍ - URBAN NIDHI OFFICE THEFT

അർബൻ നിധിയുടെ കോഴിക്കോട് ജില്ല ഓഫിസില്‍ മോഷണം നടത്തിയ പ്രതി പൊലീസ് പിടിയില്‍. എയർ കണ്ടീഷണറുകളും ചെമ്പ് കമ്പികളും മറ്റ് ഇലക്ട്രോണിക്‌സ് സാധനങ്ങളുമാണ് മോഷ്‌ടിച്ചത്. സേലം സ്വദേശിനി മാരിയമ്മ (28) ആണ് പൊലീസ് പിടിയിലായത്.

author img

By ETV Bharat Kerala Team

Published : 2 hours ago

KOZHIKODE URBAN NIDHI OFFICE THEFT  കോഴിക്കോട് അർബൻ നിധി ഓഫിസ് മോഷണം  KOZHIKODE CRIMES  MALAYALAM LATEST NEWS
Mariyamma (ETV Bharat)

കോഴിക്കോട്: പാലാഴിക്ക് സമീപം പ്രവർത്തിച്ചിരുന്ന കണ്ണൂർ അർബൻ നിധിയുടെ കോഴിക്കോട് ജില്ല ഓഫിസിന്‍റെ പൂട്ട് പൊളിച്ച് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിൽ. സേലം കിച്ചിപാളയം സ്വദേശിനി മാരിയമ്മ (28) ആണ് പന്തിരാങ്കാവ് പൊലീസിന്‍റെ പിടിയിലായത്. മൂന്നാഴ്‌ച മുമ്പാണ് അർബന്‍ നിധി എന്ന സ്ഥാപനത്തിൻ്റെ അകത്തു കയറി എയർ കണ്ടീഷണറുകളും അകത്ത് സൂക്ഷിച്ചിരുന്ന ചെമ്പ് കമ്പികളും മറ്റ് ഇലക്‌ട്രോണിക്‌സ് സാധനങ്ങളും മോഷണം നടത്തിയത്.

തുടർന്ന് സ്ഥാപന മാനേജ്മെന്‍റ് പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകി. പൊലീസ് പരിസരത്തെ സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചു. തുടർന്ന് നടത്തിയ ഊർജിത അന്വേഷണത്തിൽ ബാംഗ്ലൂരിലെ ബാണാർ ഗട്ട എന്ന സ്ഥലത്ത് പ്രതി ഉണ്ടെന്ന് പൊലീസിന് വ്യക്തമായി.

പന്തീരാങ്കാവ് പൊലീസ് ബാംഗ്ലൂരിലെത്തി അവിടെ നിന്നും പ്രതിയെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. ഇവരുടെ കൂടെ മറ്റ് രണ്ട് കൂട്ടുപ്രതികളും ഉള്ളതായി പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇവരെ പിടികൂടുന്നതിന് ആവശ്യമായ നടപടികളും പൊലീസിന്‍റെ ഭാഗത്തു നിന്നും ആരംഭിച്ചു. നേരത്തെ കളമശ്ശേരി പൊലീസ് സ്‌റ്റേഷന്‍റെ കീഴിലും ഇവർക്കെതിരെ സമാനമായ കുറ്റത്തിന് കേസ് നിലവിലുണ്ട്.

ഓരോ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് താമസിക്കുകയും ആ ഭാഗത്ത് മോഷണം നടത്തിയ ശേഷം മറ്റിടങ്ങളിലേക്ക് മാറി താമസിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. മോഷണം നടന്ന സ്ഥാപനം സാമ്പത്തിക ക്രമക്കേടിന്‍റെ പേരിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുന്നതാണ്. കേസന്വേഷണത്തിന്‍റെ ഭാഗമായി ജില്ലാ ക്രൈംബ്രാഞ്ച് കണ്ണൂർ അർബനിധി അടച്ചുപൂട്ടി സീൽ ചെയ്‌തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

അതിനിടയിലാണ് സ്ഥാപനത്തിൻ്റെ പൂട്ടുപൊളിച്ച് മോഷണം നടന്നത്. പന്തീരാങ്കാവ് പൊലീസ് ഇൻസ്‌പെക്‌ടർ ജി ബിജു കുമാർ, എസ് ഐ മഹീഷ്, സിപിഒ മാരായ നീതു, അതുല്യ, അഖിൽ, സുബീഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. അറസ്‌റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.

Also Read: ചെരുപ്പ് വാങ്ങാനെത്തി; കടയുടമയുടെ കണ്ണുവെട്ടിച്ച് ക്യാഷ് കൗണ്ടറിലെ മേശതുറന്ന് പണം മോഷ്‌ടിച്ച് യുവാവും യുവതിയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.