ETV Bharat / state

എംടിയുടെ വീട്ടിലെ കവർച്ച; പാചകക്കാരിയും ബന്ധുവും പൊലീസ് കസ്‌റ്റഡിയിൽ - Accused Arrested In MT house theft

എംടി വാസുദേവൻ നായരുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതികളെ പിടികൂടി. എംടിയുടെ വീട്ടിലെ പാചകക്കാരിയായ കരുവിശ്ശേരി സ്വദേശി ശാന്ത, ബന്ധു പ്രകാശൻ എന്നിവരാണ് നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

author img

By ETV Bharat Kerala Team

Published : 1 hours ago

GOLD STOLEN FROM MT VASUDEVAN HOUSE  LATEST THEFT NEWS KOZHIKODE  GOLD ROBBERY IN MT VASUDEVAN HOUSE  THEFT IN MT VASUDEVAN NAIR HOUSE
MT Vasudevan (ETV Bharat)

കോഴിക്കോട്: സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ കോഴിക്കോട് നടക്കാവിലെ വീട്ടിലെ മോഷണത്തിൽ രണ്ടു പേരെ നടക്കാവ് പൊലീസ് കസ്‌റ്റഡിയിൽ എടുത്തു. എംടിയുടെ വീട്ടിലെ പാചകക്കാരിയായ കരുവിശ്ശേരി സ്വദേശി ശാന്ത, ബന്ധു പ്രകാശൻ എന്നിവരാണ് പിടിയിലായത്. ഇവരെ നടക്കാവ് പൊലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്‌തു വരികയാണ്.

26 പവൻ സ്വർണഭരണങ്ങളാണ് എംടിയുടെ വീട്ടിൽ നിന്നും കഴിഞ്ഞ ആഴ്‌ച മോഷണം പോയത്. കൊട്ടാരം റോഡിലുള്ള വീട്ടിൽ നിന്നാണ് സ്വർണമുൾപ്പെടെ കളവ് പോയത്. എംടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സെപ്റ്റംബർ 22നും 30നും ഇടയിൽ മോഷണം നടന്നുവെന്നാണ് സംശയം. സ്വർണം ബാങ്ക് ലോക്കറിലാണെന്നാണ് സംശയമുണ്ടായിരുന്നത്. എന്നാൽ പരിശോധനയിൽ വീട്ടിലും ലോക്കറിലും ആഭരണങ്ങൾ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. മൂന്ന് മാല, വള, കമ്മൽ, ഡയമണ്ട് കമ്മലും ലോക്കറ്റും, മരതകം പതിച്ച ലോക്കറ്റുമാണ് മോഷണം പോയവയിലുള്ളത്.

Read Also: എംടി വാസുദേവൻ നായരുടെ വീട്ടിൽ കവർച്ച; 26 പവൻ നഷ്‌ടപ്പെട്ടതായി പരാതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.