ആരാധകര്‍ ഏറെ കാത്തിരുന്ന ജൂനിയര്‍ ചിരുവിനെ പ്രണയ ദിനത്തില്‍ തന്‍റെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് നടി മേഘ്ന രാജ്. നേരത്തെ അറിയിച്ചിരുന്നതുപോലെ ഫെബ്രുവരി 14ന് അര്‍ധരാത്രിയാണ് താരദമ്പതികളായ ചിരഞ്ജീവി സര്‍ജയുടെയും മേഘ്നയുടെയും മകനെ മേഘ്ന തന്നെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. എല്ലാവരും നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചുകൊണ്ടുള്ള മനോഹരമായ ഒരു കുറിപ്പും കുഞ്ഞിന്‍റെ പേരില്‍ വീഡിയോക്കൊപ്പം മേഘ്ന പങ്കുവച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="
">
'ഞാന്‍ ജനിക്കുന്നതിന് മുമ്പ് തന്നെ നിങ്ങള്‍ എന്നെ സ്നേഹിച്ചിരുന്നു. ഇപ്പോള്‍ നമ്മള്‍ ആദ്യമായി കാണുമ്പോള്‍ അമ്മയ്ക്കും അപ്പയ്ക്കും നിങ്ങള്‍ നല്‍കിയ സ്നേഹത്തിനും പിന്തുണയ്ക്കും എന്‍റെ ഈ ചെറിയ ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. നിങ്ങള്‍ കുടുംബമാണ്.... നിരുപാധികം സ്നേഹിക്കുന്ന കുടുംബം'എന്നായിരുന്നു കുറിപ്പിലെ വാക്കുകള്‍.
ചിരഞ്ജീവി സര്‍ജയുടെയും നടി മേഘ്നയുടെയും മകന് ചിരഞ്ജീവിയുടെ പേരിനോട് സാദൃശ്യമുള്ള ചിന്തു എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 2020 ജൂണ്‍ ഏഴിനാണ് ചിരഞ്ജീവി സര്‍ജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്.