അന്തരിച്ച കന്നട നടനും നടി മേഘ്ന രാജിന്‍റെ ഭര്‍ത്താവുമായ ചിരഞ്ജീവി സര്‍ജയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. കന്നട നാടനാണെങ്കിലും ചിരു മലയാളിക്കും പ്രിയപ്പെട്ടവനാണ്. ചിരഞ്‍ജീവി സര്‍ജയുടെ അകാല മരണത്തിന്‍റെ വാര്‍ത്ത എല്ലാവരും വേദനയോടെയാണ് കേട്ടത്. ചിരഞ്‍ജീവി സര്‍ജയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിന്‍റെ ശവകുടീരം സന്ദര്‍ശിക്കുന്ന മേഘ്‍ന രാജിന്‍റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ചിരു മരിക്കുമ്പോള്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു മേഘ്ന. അടുത്തിടെയാണ് മേഘ്നയുടെ ബേബി ഷവര്‍ ആഘോഷമായി നടന്നത്. നിറവയറുമായി ചിരുവിനെ കാണാന്‍ എത്തുന്ന മേഘ്നയുടെ ദൃശ്യങ്ങള്‍ ആരെയും സങ്കടത്തിലാഴ്ത്തും. വളരെ സന്തോഷത്തോടെയായിരുന്നു ശവകുടീരം മേഘ്‍ന രാജ് സന്ദര്‍ശിച്ചത്. ചിരഞ്‍ജീവി സര്‍ജ ആഗ്രഹിക്കുന്നതുപോലെയാണ് താന്‍ ജീവിക്കുകയെന്ന് മേഘ്‍ന രാജ് ചിരുവിന്‍റെ മരണശേഷം പറഞ്ഞിരുന്നു. തന്‍റെ കുഞ്ഞിലൂടെ ചിരു വീണ്ടും തന്നിലേക്ക് എത്തുന്നതും കാത്ത് ഇരിക്കുകയാണ് മേഘ്ന ഇപ്പോള്‍. 'എനിക്ക് ശ്വാസമുള്ളയിടത്തോളം കാലം നീ ജീവിച്ചിരിക്കും. നീ എന്നിലുണ്ട്... ഞാന്‍ നിന്നെ സ്‍നേഹിക്കുന്നു...' എന്നാണ് ചിരുവിന്‍റെ മരണശേഷം ഒരിക്കല്‍ മേഘ്ന സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.
- " class="align-text-top noRightClick twitterSection" data="">