ETV Bharat / sitara

ചിരുവിനായി പുഞ്ചിരിച്ച മുഖത്തോടെ മേഘ്‌നയും കുടുംബവും - kannada actor death

കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ച് ചിരിച്ച മുഖത്തോടെയുള്ള ചിത്രങ്ങളാണ് ചിരഞ്ജീവി സർജയുടെ ഭാര്യയും നടിയുമായ മേഘ്‌നാ രാജ് പങ്കുവച്ചത്

CHIRANJEEVI SARJA  ചിരു മേഘ്‌ന  ചിരഞ്ജീവി  ചിരഞ്ജീവി സർജ വിടവാങ്ങി  ഭാര്യയും നടിയുമായ മേഘ്ന  മേഘ്നാ രാജ്  എന്‍റെ പ്രിയപ്പെട്ട ചിരു  മേഘ്ന ഇൻസ്റ്റഗ്രാം  കന്നഡ താരം ചിരു  പുഞ്ചിരിച്ച മുഖത്തോടെ മേഘ്‌ന  മേഘ്‌നയും കുടുംബവും  Meghana Raj and family  chiru Meghana  late Chiranjeevi  smiling faces together  kannada actor death
മേഘ്‌നയും കുടുംബവും
author img

By

Published : Jul 7, 2020, 5:08 PM IST

"ഇതല്ലാതെ മറ്റൊരു രീതിയും നിനക്കിഷ്‌ടമല്ലെന്ന് അറിയാം." ചിരുവിന്‍റെ നഷ്‌ടം കുടുംബത്തിന് ഇനിയും ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും തന്‍റെ പ്രിയപ്പെട്ടവരുടെ ചിരിച്ച മുഖം കാണാനാണ് എപ്പോഴും ചിരഞ്ജീവി ആഗ്രഹിച്ചിരുന്നത്. ചിരഞ്ജീവി സർജ വിടവാങ്ങി ഇന്ന് ഒരു മാസം പൂർത്തിയാകുമ്പോൾ ചിരിച്ച മുഖത്തോടെയുള്ള കുടുംബാംഗങ്ങളുടെ ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഭാര്യയും നടിയുമായ മേഘ്നാ രാജ് പങ്കുവെക്കുന്നത്. പ്രിയപ്പെട്ടവന്‍റെ ഓർമകൾക്ക് മുമ്പിൽ വിതുമ്പാതെ അയാൾ ആഗ്രഹിച്ച പോലെ, സന്തോഷത്തോടെ പോസ് ചെയ്യുന്ന കുടുംബചിത്രത്തെ ആരാധകരും സ്വീകരിച്ചു കഴിഞ്ഞു.

“എന്‍റെ പ്രിയപ്പെട്ട ചിരു... നീയൊരു ആഘോഷമായിരുന്നു... എന്നും എപ്പോഴും...… ഇങ്ങനെയല്ലാതെ മറ്റൊരു രീതിയിലാവാൻ നീ ആഗ്രഹിക്കുന്നില്ല എന്ന് എനിക്കറിയാം. ചിരു, ഞാൻ ചിരിക്കുന്നതിന് പിന്നിലെ കാരണം... നീയെനിക്ക് തന്നതെല്ലാം വിലപിടിപ്പുള്ളതാണ്... എന്‍റെ കുടുംബം.. ഒരുമിച്ച് നമ്മൾ അനന്തമായി ജീവിക്കും. ഒപ്പം ഓരോ ദിവസവും നീ ഇഷ്‌ടപ്പെടുന്ന പോലെയായിരിക്കും! സ്നേഹം, പുഞ്ചിരി, തമാശകൾ, സത്യസന്ധത, എല്ലാം ഒരിമിച്ച്,” മേഘ്ന കുറിക്കുന്നു. വീട്ടിൽ ചേർന്ന പ്രാർത്ഥനായോഗത്തിൽ നിന്നുള്ള ചിത്രങ്ങളാണ് മേഘ്ന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തത്. അന്തരിച്ച ചിരഞ്ജീവിയുടെ ചിത്രവും പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കന്നഡയിലെ പ്രശസ്‌ത താരമായ ചിരഞ്ജീവി സർജ ജൂൺ എഴിനാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിന്‍റെ മരണം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.