ETV Bharat / sitara

പടവെട്ടില്‍ നിവിനൊപ്പം മഞ്ജുവും; സന്തോഷം പങ്കുവെച്ച് സണ്ണി വെയ്ന്‍ - manju warrier

നവാഗതനായ ലിജു കൃഷ്ണയാണ് 'പടവെട്ട്' തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം.

പടവെട്ടില്‍ നിവിനൊപ്പം മഞ്ജുവും; സന്തോഷം പങ്കുവെച്ച് സണ്ണി വെയ്ന്‍  Manju with Nivin in padavettu Sunny Wayne sharing his happiness  സണ്ണി വെയ്ന്‍  നിവിന്‍ പോളി ചിത്രം പടവെട്ട്  പടവെട്ട് സിനിമയില്‍ മഞ്ജുവാര്യര്‍  മഞ്ജുവാര്യര്‍  nivin pauly  manju warrier  sunny wayne
പടവെട്ടില്‍ നിവിനൊപ്പം മഞ്ജുവും; സന്തോഷം പങ്കുവെച്ച് സണ്ണി വെയ്ന്‍
author img

By

Published : Feb 16, 2020, 3:04 PM IST

സണ്ണി വെയ്‌ൻ പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ നിവിൻ പോളി നായകനാകുന്ന പടവെട്ടിന്‍റെ ഭാഗമാകാൻ മഞ്ജു വാര്യര്‍ എത്തി. സണ്ണി വെയ്‌ൻ പ്രൊഡക്‌ഷൻസിന്‍റെ ആദ്യത്തെ ചലച്ചിത്ര സംരംഭമായ പടവെട്ട് നവാഗതനായ ലിജു കൃഷ്ണയാണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം.

  • " class="align-text-top noRightClick twitterSection" data="">

ഇതാദ്യമായാണ് നിവിൻ പോളിയും മഞ്ജുവും ഒന്നിക്കുന്നത്. സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസിന്‍റെ ആദ്യ സംരംഭമായ 'മൊമെന്‍റ് ജസ്റ്റ് ബിഫോർ ഡെത്ത്' എന്ന നാടകം സംവിധാനം ചെയ്തതും ലിജുവായിരുന്നു. നിരവധി ദേശീയ പുരസ്കാരങ്ങൾ 'മൊമെന്‍റ് ജസ്റ്റ് ബിഫോർ ഡെത്ത്' നേടിയിരുന്നു.

നവംബറിൽ കണ്ണൂരിൽ ചിത്രീകരണം ആരംഭിച്ച പടവെട്ടിൽ അദിതി ബാലനാണ് മറ്റൊരു നായിക. അരുവി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധ നേടിയിട്ടുള്ള അദിതി ബാലൻ ആദ്യമായി മലയാള സിനിമയുടെ ഭാഗമാകുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, വിജയരാഘവൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ വര്‍ഷം ചിത്രം തീയേറ്ററുകളിലെത്തും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.