കൊവിഡ് ഒന്നാം തരംഗത്തിന് ശേഷം തിയേറ്ററുകളിലെത്തിയ ചതുർമുഖം മികച്ച പ്രേക്ഷകസ്വീകാര്യത നേടിയ ചിത്രമായിരുന്നു. മഞ്ജു വാര്യരും സണ്ണി വെയ്‌നും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ മലയാളത്തിലെ ആദ്യ ടെക്നോ-ഹൊറര്‍ ചിത്രം കൂടിയാണ്.
മികച്ച വിജയത്തോടെ സിനിമ തിയേറ്ററുകളിൽ മുന്നേറുമ്പോഴാണ് കൊവിഡ് രൂക്ഷമാവുകയും തിയേറ്ററുകൾ അടച്ചുപൂട്ടിയതോടെ ചിത്രത്തിന്‍റെ പ്രദർശനം നിർത്തിവക്കേണ്ടതായും വന്നത്.
- " class="align-text-top noRightClick twitterSection" data="">
സിനിമ പിന്നീട് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രദർശിപ്പിക്കുമെന്ന് മഞ്ജു വാര്യർ ആരാധകരോട് വ്യക്തമാക്കിയിരുന്നു. കാത്തിരിപ്പിനൊടുവിൽ ചതുർമുഖം ഡിജിറ്റൽ റിലീസിനെത്തുകയാണ്. സീ 5ലൂടെ ജൂലൈ ഒൻപതിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. മഞ്ജു വാര്യരാണ് ഫേസ്‌ബുക്കിലൂടെ ചതുർമുഖത്തിന്‍റെ ഒടിടി റിലീസ് തിയതി പുറത്തുവിട്ടത്. ഒപ്പം ചതുർമുഖത്തിന്‍റെ പുതിയ ട്രെയിലറും താരം പങ്കുവെച്ചു.
ചതുർമുഖം വെള്ളിയാഴ്‌ച മുതൽ സീ5ൽ
'കാത്തിരിപ്പുകൾക്ക് അവസാനം. തിയേറ്ററുകളിൽ മികച്ച പ്രദർശനത്തിന് ശേഷം ചതുർമുഖം സീ 5ലൂടെ ജൂലൈ ഒൻപതിന് നിങ്ങളുടെ വീടുകളിൽ എത്തുന്നു. ചതുർമുഖത്തിനായും അതിലെ നിഗൂഢതകൾക്കായും കാത്തിരിക്കുക,' എന്ന് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
More Read: കൊവിഡ് വ്യാപനം; ചതുര്‍മുഖം തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചു
രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി. എന്നീ നവാഗതര്‍ സംവിധാനം ചെയ്ത ചതുര്‍മുഖം ഏപ്രില്‍ എട്ടിനായിരുന്നു തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തിയത്. കഴിഞ്ഞ ഏപ്രിൽ അവസാനത്തോടെ സിനിമ തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചു.