ETV Bharat / sitara

ലോക്ക് ഡൗണും വായനാദിനവും; മഞ്ജുവിലെ ആക്‌സിഡന്‍റല്‍ ആര്‍ട്ടിസ്റ്റ് - manju warrier painting library news

ലോക്ക് ഡൗണിൽ വായനശാലയിൽ പോകാനാവാത്തതിനാൽ ഒരു വായനശാലയെ കാൻവാസിൽ വരച്ച് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മഞ്ജു വാര്യർ.

വായനാദിനം ആക്‌സിഡന്‍റല്‍ ആര്‍ട്ടിസ്റ്റ് വാർത്ത  ആക്‌സിഡന്‍റല്‍ ആര്‍ട്ടിസ്റ്റ് മഞ്ജു വാർത്ത  മഞ്ജു വാര്യർ വായനാദിനം വാർത്ത  മഞ്ജു വായനശാല വരച്ചു വാർത്ത  manju warrier latest news  manju warrier accidental artist news  manju warrier painting library news  manju warrier lockdown drawing news
മഞ്ജു
author img

By

Published : Jun 19, 2021, 5:56 PM IST

ഇന്ന് വായനാദിനം. കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍ പി.എന്‍ പണിക്കരുടെ ഓരോ ഓർമദിനങ്ങളും മലയാളിക്ക് വായനാശീലത്തെ കുറിച്ച് അവബോധം ലഭിക്കാനും വായനയുടെ പ്രാധാന്യം തിരിച്ചറിയാനുമുള്ള അവസരമാണ്.

ലോക്ക് ഡൗണായതിനാൽ വായനശാലയിൽ പോകാനായില്ലെങ്കിലും നടി മഞ്ജു വാര്യരും ഒരു വായനശാല ഉണ്ടാക്കി. എന്നാൽ, ഛായങ്ങൾ കലർത്തി ഒരു കാൻവാസിലേക്കാണ് സൂപ്പർതാരം വായനശാല ഒരുക്കിയതെന്നതാണ് ഇതിന്‍റെ പ്രത്യേകത.

More Read: ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യപ്പെട്ട ടൈറ്റില്‍ അനൗണ്‍സ്‌മെന്‍റ് ടാഗ് നേട്ടം സ്വന്തമാക്കി 'ബ്രോ ഡാഡി'

ഒരു വായനശാല വരച്ചുണ്ടാക്കിയ കാര്യം മഞ്ജു വാര്യര്‍ തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ബുക്കുകൾ തിങ്ങിനിറഞ്ഞ ഒരു ഷെൽഫാണ് മഞ്ജുവിന്‍റെ വരയിൽ പിറന്നത്. 'എന്ത്! വായനാദിനത്തില്‍ എനിക്ക് വായനശാലയില്‍ പോകാന്‍ പറ്റില്ലെന്നോ? അത് സാരമില്ല, ഞാന്‍ എനിക്ക് വേണ്ടി ഒരു വായനശാലയങ്ങ് വരച്ചുണ്ടാക്കാന്‍ നോക്കാം,' എന്ന് രസകരമായ കുറിപ്പും താരം ചിത്രത്തിനൊപ്പം പങ്കുവച്ചു.

  • " class="align-text-top noRightClick twitterSection" data="">

ആക്‌സിഡന്‍റല്‍ ആര്‍ട്ടിസ്റ്റ്, ലോക്ക് ഡൗൺ ഡയറീസ് തുടങ്ങിയ ഹാഷ്‌ടാഗുകളും ഫേസ്ബുക്ക് പോസ്റ്റിൽ മഞ്ജു വാര്യർ ചേർത്തിട്ടുണ്ട്. അഭിനയത്തിലും ഡാൻസിലും പാട്ടിലും മാത്രമല്ല, വരയിലും താരം മിടുക്കിയാണെന്ന് വ്യക്തമാക്കുന്നതാണ് മഞ്ജു വാര്യരുടെ പെയിന്‍റിങ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.