ETV Bharat / sitara

നന്ദി പറയുന്നില്ലാ, നന്ദിയോടെ ജീവിക്കാം; പുതിയ വീടിന്‍റെ സന്തോഷം പങ്കുവെച്ച് മണികണ്‌ഠന്‍ ആചാരി - Manikandan

ഗൃഹപ്രവേശന ചടങ്ങുകളുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തുകൊണ്ട് മണികണ്‌ഠന്‍ ആചാരി അദ്ദേഹത്തിന്‍റെ സന്തോഷം പങ്കുവെച്ചു.

manikandan achari  മണികണ്‌ഠന്‍ ആചാരി  മണികണ്‌ഠന്‍ വീട്  മണികണ്‌ഠന്‍  Manikandan Achari  Manikandan Achari new home  Manikandan  kammattippadam
മണികണ്‌ഠന്‍ ആചാരി
author img

By

Published : Feb 13, 2020, 11:09 PM IST

"അങ്ങനെ എനിക്കും ഒരു സ്വന്തം വീടായി.... ഒരുപാടു പേർ ഈ സ്വപ്‌നം സഫലമാക്കുവാൻ അകമഴിഞ്ഞു സഹായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ട്‌.... ആരോടും നന്ദി പറയുന്നില്ലാ.... നന്ദിയോടെ ജീവിക്കാം..." സ്വന്തമായൊരു വീട് എന്ന സ്വപ്‌നം യാഥാർഥ്യമായതിന്‍റെ സന്തോഷത്തിലാണ് നടൻ മണികണ്‌ഠന്‍ ആര്‍. ആചാരി. 2006ൽ സിനിമയിലെത്തി നാല് വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം വീട് സ്വന്തമാക്കുന്നത്. ഗൃഹപ്രവേശന ചടങ്ങുകളുടെ ചിത്രങ്ങൾ താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതും.

  • " class="align-text-top noRightClick twitterSection" data="">

കമ്മട്ടിപ്പാടത്തിലെ ബാലേട്ടൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ താരം പിന്നീട് എസ്ര, കായംകുളം കൊച്ചുണ്ണി, ഈട, കാർബൺ, മാമാങ്കം തുടങ്ങിയ ചിത്രങ്ങളിലും തമിഴിൽ തലൈവയുടെ പേട്ടയിലും അഭിനയിച്ചിട്ടുണ്ട്. മണികണ്‌ഠന്‍റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം നിവിന്‍ പോളി നായകനാകുന്ന തുറമുഖമാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.