വീട്ടിലിരുപ്പിലെ വിരസത ഒഴിവാക്കാൻ മലയാളി ആശ്രയിക്കുന്നത് ട്രോളുകളെയും ടിക് ടോക്കുകളെയും സമൂഹമാധ്യമങ്ങളിലൂടെയുള്ള ചാലഞ്ചുകളെയുമാണ്. കൂടാതെ, പഴയ ഫോട്ടോകളുടെ കുത്തിപ്പൊക്കലുകളും ഈയിടക്ക് ട്രെന്‍റായിരുന്നു. എന്നാൽ, ഇപ്പോൾ നവമാധ്യമങ്ങളിലെ താരം മലയാളത്തിന്‍റെ പ്രിയപ്പെട്ട ഹാസ്യനടൻ മാമൂക്കോയ ആണ്. ലോക് ഡൗൺ സമയത്ത് തഗ് ആയി മാറുകയാണ് മാമൂക്കോയ അഭിനയിച്ച ചില രംഗങ്ങളും സംഭാഷണങ്ങളും. മറ്റ് നടന്മാർക്കില്ലാതെ ഇതിനും മാത്രം തഗ് ഡയലോഗുകള്‍ ഇങ്ങേര്‍ക്കുമാത്രം എവിടുന്നാണെന്നാണ് സമൂഹമാധ്യമങ്ങളും ചോദിക്കുന്നത്. നേർക്ക് നിൽക്കുന്നത് ഡോക്‌ടറാവട്ടെ, പൊലീസാവട്ടെ, ചായക്കടയിലാവട്ടെ അതുമല്ലെങ്കിൽ ചീറിപ്പാഞ്ഞു വരുന്ന ഒരു ബസ്സാകട്ടെ, മാമൂക്കോയ അവിടെല്ലാം തഗ്ഗാണ്. ഹാസ്യ സാമ്രാട്ടുകളായ ജഗതി, കുതിര വട്ടം പപ്പുവിനൊപ്പവും ജഗദീഷ്, ഇന്നസെന്‍റ്, സുരേഷ് ഗോപി എന്നിവരോടെല്ലാം മാമൂക്കോയ തൊടുത്തുവിടുന്നത് കിടിലൻ ഡയലോഗുകളാണ്. അതിനാൽ തന്നെയാണ് ട്രോളന്മാർ തഗ് ലൈഫ് എന്ന പട്ടം അദ്ദേഹത്തിന് ചാർത്തിക്കൊടുക്കുന്നതും.
- " class="align-text-top noRightClick twitterSection" data="">
അദ്ദേഹത്തിന്‍റെ പണ്ടത്തെ സിനിമകളിലെ രംഗങ്ങൾ ചേർത്തിണക്കി മുൻപും യൂട്യൂബിൽ തഗ് വീഡിയോകൾ ഉണ്ടായിരുന്നെങ്കിലും ലോക് ഡൗണിൽ ഇത് നല്ല സമയംകൊല്ലിയായാണ് ട്രോളന്മാർ കണക്കാക്കുന്നത്. ഒരേ ഭാഷാശെലിയാണ് എല്ലാ സിനിമകളിലും മാമൂക്കോയ ഉപയോഗിച്ചിരിക്കുന്നത് എന്നതും ട്രോളന്മാരുടെ പ്രിയം പിടിച്ചുപറ്റുന്നതിന് ഒരു കാരണമാണ്.
- " class="align-text-top noRightClick twitterSection" data="">
അഹിന്ദുക്കൾക്ക് പ്രവേശനമില്ല, പക്ഷേ താനൊരു മുസ്‌ലീമാണ്, തകഴിയുടെ കൊഞ്ച് തുടങ്ങി എല്ലാ ഡയലോഗും പ്രേക്ഷകനെയും എതിരെ നിക്കുന്ന നടനെയും അതിശയിപ്പിക്കുന്നുണ്ട്. സിനിമയ്‌ക്ക് പുറമെ, ഒരു ടെലിവിഷൻ പരിപാടിയിൽ തനിക്ക് ലഭിച്ചിരുന്നെങ്കിൽ എന്ന് തോന്നുന്ന സിനിമ ഏതെങ്കിലും ഉണ്ടോയെന്ന അവതാരികയുടെ ചോദ്യത്തിന്, പുലിമുരുകൻ എന്ന് രസകരമായ മറുപടിയും താരം നൽകുന്നുണ്ട്. കയ്യിലെന്താണെന്ന് ചോദിക്കുന്ന പൊലീസുകാരനോട് പഴമാണെന്ന് മറുപടി നൽകുമ്പോൾ, മറുചോദ്യത്തിന് തലയിൽ തേക്കാനാണ് പഴം എന്നും പറയുന്ന ഡയലോഗടക്കം മാമൂക്കോയ ഫേസ്‌ബുക്ക് പേജുകളിലും വാട്‌സപ്പ് സ്റ്റാറ്റസുകളിലും ടിക് ടോക്കിലും യൂട്യൂബിലും ട്രെന്‍റാകുകയാണ്.