ETV Bharat / sitara

ക്ഷമയാണ് ഏറ്റവും വലിയ ആയുധം; ബോധവൽക്കരണ വീഡിയോയുമായി മമ്മൂട്ടി

ഇതുവരെ ചെയ്‌ത പ്രവർത്തനങ്ങളിൽ വിട്ടുവീഴ്‌ചയില്ലാതെ എല്ലാ നിർദേശങ്ങളും പാലിച്ച് ലോകത്തിന് മാതൃകയായ കേരളത്തിന്‍റെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഒരുമിച്ച് മുന്നേറാമെന്നും വീഡിയോയിൽ മമ്മൂട്ടി പറയുന്നു

ക്ഷമയാണ് ഏറ്റവും വലിയ ആയുധം  മമ്മൂട്ടി  covid 19  corona virus  awareness video  sushin syam  lock down  kerala model  കേരള മോഡൽ  കൊറോണ  കൊവിഡ്  ബോധവൽക്കരണ വീഡിയോ
മമ്മൂട്ടി
author img

By

Published : May 2, 2020, 9:54 PM IST

ഇത് നിശബ്‌ദതയല്ല, തയ്യാറെടുപ്പിന്‍റെ ശബ്‌ദമാണ്. ക്ഷമയെ ആയുധമാക്കി, ലോകം മാതൃകയാക്കിയ ആരോഗ്യസംരക്ഷണ സംവിധാനങ്ങൾക്കൊപ്പം പ്രവർത്തിക്കാമെന്നും അതുവഴി ഭയത്തിന് പകരം അഭിമാനത്തോടെ മുന്നേറാമെന്നും കരുത്ത് പകരുകയാണ് മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടി. ഗായകനും സംഗീത സംവിധായകനുമായ സുഷിൻ ശ്യാമും കൊവിഡ് ബോധവൽക്കരണത്തിനായി തയ്യാറാക്കിയ വീഡിയോയില്‍ പങ്കാളിയായി. അടച്ചുപൂട്ടിയ കേരളത്തിന്‍റെ ഗ്രാമങ്ങളും നഗരങ്ങളും ആരോഗ്യപ്രവർത്തകരും സർക്കാരും മുൻനിരപോരാളികളും സാമൂഹിക അകലവും മാസ്‌കും ധരിച്ച് നിയന്ത്രണങ്ങളിലൂടെ അതിജീവനം കണ്ടെത്തുന്ന പുതിയ കേരള സമൂഹവുമെല്ലാം കാർട്ടൂണുകളാക്കിയാണ് വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. വീഡിയോയിൽ താരത്തിന്‍റെ ഗാംഭീര്യമുള്ള ശബ്‌ദം കൊവിഡ് ഭീതിയിൽ നിന്നും ജനങ്ങൾക്ക് ആശ്വാസം നൽകുന്നുണ്ടെന്നും ആരാധകർ പറയുന്നു.

  • " class="align-text-top noRightClick twitterSection" data="">

"കൊറോണയുമായുള്ള യുദ്ധത്തിന്‍റെ ആദ്യ ഘട്ടത്തില്‍ നമ്മള്‍ മേല്‍ക്കൈ നേടുക തന്നെ ചെയ്തു. അതിനായി പ്രയത്നിച്ച ഓരോ യോദ്ധാവിനോടും കേരളം കടപ്പെട്ടിരിക്കുന്നു. പക്ഷെ, നമുക്കിത് വിശ്രമിക്കാനുള്ള സമയമല്ല. ഇനിയുള്ള ദിവസങ്ങള്‍ പരമ പ്രധാനമാണ്. നമ്മള്‍ ജാഗ്രത തുടരുക തന്നെ വേണം. ആദ്യഘട്ടത്തിൽ പൊരുതി നേടിയ നേട്ടങ്ങളുടെ തുടർച്ചയായിരിക്കണം നമ്മുടെയെല്ലാം ലക്ഷ്യം. നിയമപാലകർക്കും ആരോഗ്യ സംരക്ഷകർക്കും പ്രവർത്തനോർജ്ജം പകരലായിരിക്കണം ഒരോ പൗരന്‍റെയും കർത്തവ്യം. വ്യക്തിതാല്പര്യങ്ങള്‍ മാറ്റി വെച്ച്, സമൂഹനന്മക്കായി ഒരുമിച്ചു നിന്ന്, അതിജീവിക്കാം... ജയിക്കാം... ഈ മഹായുദ്ധം!" എന്ന് ബോധവൽക്കരണ വീഡിയോ പങ്കുവച്ചു കൊണ്ട് മമ്മൂട്ടി ഫേസ്‌ബുക്കിൽ കുറിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.