Puzhu teaser : മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ 'പുഴു'വിന്‍റെ ടീസര്‍ വൈറലാവുന്നു. പ്രേക്ഷകരെ ആകാംക്ഷയിലാഴ്‌ത്തുന്ന സസ്‌പന്‍സ് നിറച്ച ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ഒരു മികച്ച ക്രൈം ത്രില്ലര്‍ ചിത്രമാകും 'പുഴു' എന്നാണ് ടീസര്‍ നല്‍കുന്ന സൂചന.
Crime thriller Puzhu : മമ്മൂട്ടിയും ഒരു കുട്ടിയും തമ്മിലുള്ള സംഭാഷണമാണ് 58 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറില്‍ ദൃശ്യമാകുന്നത്. 'നമ്മുക്കുള്ളത് നമ്മള്‍ മറ്റുള്ളവരുമായി പങ്കുവയ്‌ക്കണം.. നല്ലതാണ്.. അപ്പോഴാണ് നല്ല മനുഷ്യരാവുന്നത്.. പക്ഷേ അവര്‍ തരുന്നത് നമ്മള്‍ വാങ്ങണമെന്നില്ല.. കിച്ചുവിന് അതിന്‍റെ ആവശ്യമില്ലല്ലോ.. അല്ലേ..' - ഇപ്രകാരം മമ്മൂട്ടിയുടെ കഥാപാത്രം മകന്‍ കിച്ചുവിനോട് സംസാരിക്കുന്നതാണ് ടീസര്‍. ഭീഷണിയുടെ സ്വരത്തിലുള്ള മമ്മൂട്ടിയുടെ ഉപദേശവും മകന്‍റെ പ്രതിഷേധവും 'പുഴു'വിനെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകള്‍ കൂട്ടുന്നു..
- " class="align-text-top noRightClick twitterSection" data="">
ദുല്‍ഖര്‍ സല്‍മാന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുറത്തു വിട്ടത്. ടീസറിന് മികച്ച സ്വീകാര്യതയാണ് ഇതിനോടകം തന്നെ ലഭിച്ചിരിക്കുന്നത്. ഒരു മില്യണിലധികം കാഴ്‌ചക്കാരാണ് ഇതുവരെ 'പുഴു'വിന്‍റെ ടീസര്‍ കണ്ടിരിക്കുന്നത്. 14,38,736 പേരുമായി യൂട്യൂബില്‍ ടീസര്‍ മുന്നേറുകയാണ്.
Parvathy Thiruvoth in Puzhu : ചിത്രത്തില്‍ പാര്‍വതി തിരുവോത്താണ് നായികയായെത്തുന്നത്. അന്തരിച്ച പ്രമുഖ നടന്‍ നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്മീയ, മാളവിക മേനോന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
Puzhu cast and crew : നവാഗതനായ റത്തീന ഷര്‍ഷാദിന്‍റെ സംവിധാനത്തില്‍ സില്‍ സില്‍ സെല്ലുലോയ്‌ഡിന്‍റെ ബാനറില്‍ എസ്.ജോര്‍ജ് ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്‍റെ വേ ഫാറര്‍ ഫിലിംസാണ് സഹ നിര്‍മാണവും വിതരണവും. മമ്മൂട്ടി നായകനായ ഖാലിദ് റഹ്മാന്‍ ചിത്രം 'ഉണ്ട'യ്‌ക്ക് ശേഷം ഹര്‍ഷാദ് രചന നിര്‍വഹിക്കുന്ന ചിത്രമാണ് 'പുഴു'. 'വൈറസ്' എന്ന ചിത്രത്തിന് ശേഷം ഷര്‍ഫു-സുഹാസ് കൂട്ടുകെട്ടിനൊപ്പം ഹര്‍ഷദ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.
'ബാഹുബലി', 'മിന്നല്‍ മുരളി' എന്നീ സിനിമകളുടെ കലാസംവിധായകന്‍ മനു ജഗദ് ആണ് 'പുഴു'വിന്‍റെയും കലാസംവിധാനം നിര്‍വഹിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീതം. തേനി ഈശ്വറാണ് ഛായാഗ്രഹണം. ദീപു ജോസഫ് എഡിറ്റിങും നിര്‍വഹിക്കുന്നു.
Also Read : പിറന്നാള്‍ ദിനത്തില്‍ സ്‌റ്റൈലിഷ് ചിത്രങ്ങളുമായി നിക്കി ഗല്‍റാണി...