ETV Bharat / sitara

കത്രിക തൊടാതെ 'പുഴു' സെന്‍സറിങ്‌ ; ക്ലീന്‍ യു

author img

By

Published : Feb 9, 2022, 7:15 PM IST

Puzhu censored clean U certificate: കട്ടുകളൊന്നുമില്ലാതെ മമ്മൂട്ടിയുടെ 'പുഴു'വിന്‌ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്‌

Crime thriller Puzhu  Puzhu censored clean U certificate  Mammootty Puzhu censored  'പുഴു' സെന്‍സറിങ്‌ പൂര്‍ത്തിയായി  'പുഴു'വിന്‌ ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്‌  Puzhu OTT release  Puzhu Teaser  Parvathy Thiruvoth in Puzhu  Puzhu cast and crew  Crime thriller Puzhu
കത്രിക തൊടാതെ 'പുഴു' സെന്‍സറിങ്‌ പൂര്‍ത്തിയായി

Puzhu censored clean U certificate : മെഗാസ്‌റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ 'പുഴു'വിന്‍റെ സെന്‍സറിങ് പൂര്‍ത്തിയായി. കട്ടുകളൊന്നുമില്ലാതെ ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചിരിക്കുകയാണ്. ചിത്രത്തിന് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ച വിവരം മമ്മൂട്ടി തന്‍റെ ഫേസ്‌ബുക്ക്‌ പേജിലൂടെ ആരാധകരെ അറിയിക്കുകയായിരുന്നു.

Puzhu OTT release: ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം സോണി ലൈവിലൂടെയാണെത്തുക. അതേസമയം 'പുഴു'വിന്‍റെ റിലീസ്‌ തീയതി ഇനിയും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

  • " class="align-text-top noRightClick twitterSection" data="">

Puzhu Teaser: അടുത്തിടെ 'പുഴു'വിന്‍റെ ടീസറും പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകരെ ആകാംക്ഷയിലാഴ്‌ത്തിയ സസ്‌പന്‍സ്‌ നിറച്ച ടീസറിന്‌ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഒരു മികച്ച ക്രൈം ത്രില്ലര്‍ ചിത്രമാകും 'പുഴു' എന്നാണ് ടീസര്‍ നല്‍കിയ സൂചന.

Parvathy Thiruvoth in Puzhu : പാര്‍വതി തിരുവോത്താണ് സിനിമയില്‍ നായികയായെത്തുന്നത്. അന്തരിച്ച പ്രമുഖ നടന്‍ നെടുമുടി വേണു, ഇന്ദ്രന്‍സ്‌, ആത്മീയ, മാളവിക മേനോന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.

Puzhu cast and crew : നവാഗതനായ റത്തീന ഷര്‍ഷാദിന്‍റെ സംവിധാനത്തില്‍ സില്‍ സില്‍ സെല്ലുലോയ്‌ഡിന്‍റെ ബാനറില്‍ എസ്‌.ജോര്‍ജ്‌ ആണ് നിര്‍മാണം. ദുല്‍ഖര്‍ സല്‍മാന്‍റെ വേ ഫാറര്‍ ഫിലിംസാണ് സഹ നിര്‍മാണവും വിതരണവും.

Crime thriller Puzhu : മമ്മൂട്ടി നായകനായ ഖാലിദ്‌ റഹ്മാന്‍ ചിത്രം 'ഉണ്ട'യ്‌ക്ക്‌ ശേഷം ഹര്‍ഷാദ്‌ രചന നിര്‍വഹിക്കുന്ന ചിത്രമാണ് 'പുഴു'. 'വൈറസ്‌' എന്ന ചിത്രത്തിന് ശേഷം ഷര്‍ഫു-സുഹാസ്‌ കൂട്ടുകെട്ടിനൊപ്പം ഹര്‍ഷദ്‌ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.

'ബാഹുബലി', 'മിന്നല്‍ മുരളി' എന്നീ സിനിമകളുടെ കലാസംവിധായകന്‍ മനു ജഗത് ആണ് 'പുഴു'വിന്‍റെയും കലാസംവിധാനം നിര്‍വഹിക്കുന്നത്. ജേക്‌സ്‌ ബിജോയ്‌ ആണ് സംഗീതം. തേനി ഈശ്വറാണ് ഛായാഗ്രഹണം. ദീപു ജോസഫ്‌ എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

Also Read: 'ഈ ദിവസം ബാബുവിന്‍റേത്‌' ; സന്തോഷം പ്രകടിപ്പിച്ച്‌ ഷെയ്‌ന്‍ നിഗം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.