ലുക്കിലും സ്റ്റൈലിഷ് ഗെറ്റപ്പിലുമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ എപ്പോഴും സമൂഹമാധ്യമങ്ങളിലും ട്രെൻഡാകാറുണ്ട്. എന്നാൽ, ഇത്തവണ മെഗാസ്റ്റാറിന്‍റെ ലുക്കല്ല സമൂഹമാധ്യമങ്ങൾ ചർച്ചയാക്കുന്നത്. ഒരു കല്യാണച്ചടങ്ങിൽ നവദമ്പതികൾക്കൊപ്പമുള്ള മെഗാസ്റ്റാർ മമ്മൂട്ടിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ചിരി പടർത്തുകയാണ്.
- " class="align-text-top noRightClick twitterSection" data="
">
'രസകരമായ അടിക്കുറിപ്പ് പറയാമോ...??' എന്ന് കുറിച്ചുകൊണ്ട് സിനി മീഡിയ പ്രൊമോഷന്‍സ് പങ്കുവച്ച ചിത്രത്തിനാണ് ചിരിയുണർത്തുന്ന കാപ്‌ഷനുകളുമായി ആരാധകരും ഒപ്പം കൂടിയത്.
വരന്‍റെ പൊക്കവും മമ്മൂട്ടിയുടെ നോട്ടവും
വധൂവരന്മാര്‍ക്കൊപ്പം വിവാഹവേദിയില്‍ ഫോട്ടോക്ക് പോസ് ചെയ്യാൻ നിൽക്കുകയാണ് മെഗാസ്റ്റാർ. എന്നാൽ, ഫോട്ടോ ക്ലിക്കിനിടയിൽ താരത്തിന്‍റെ നോട്ടം കല്യാണച്ചെക്കനിലേക്ക് മാത്രമാകുന്നു. ഒരു വശം ചരിഞ്ഞ് നിന്ന് മമ്മൂട്ടി വരനെ അതിശയത്തോടെ നോക്കുകയാണ്. ഇതിന് കാരണം വരന്‍റെ പൊക്കം തന്നെ. നിനക്കെന്നാ പൊക്കമാ എന്ന് അമ്പരന്ന് നോക്കുന്ന രീതിയിലാണ് മമ്മൂട്ടിയെ ചിത്രത്തിൽ കാണുന്നത്.
ചിത്രത്തിന് രസകരമായ കാപ്‌ഷനുമായി ആരാധകരും പങ്കുചേർന്നതോടെ കല്യാണ വിരുന്നിലെ മമ്മൂട്ടി ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. ഇവനെ ഇനിയും വളരാൻ അനുവദിച്ചു കൂടാ.... എന്ന് ചിത്രം കണ്ട് ഒരാൾ കമന്‍റ് ചെയ്‌തു.
ആരും മുഴുവൻ ആയും തികഞ്ഞവരല്ലല്ലോ എന്നും കമന്‍റുകൾ നിറഞ്ഞു. ഒരു കസേര കിട്ടിയാല്‍ ഇപ്പൊ സെറ്റാക്കാം എന്നും രസകരമായ അടിക്കുറിപ്പുകൾ ആരാധകർ നിർദേശിച്ചിട്ടുണ്ട്. വരനൊരു കോംപ്ലാൻ ബോയ് ആണെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ കമന്‍റ് നിറഞ്ഞു.