സ്മാർട്ട് ഫോൺ ഇല്ല എന്ന ഒറ്റക്കാരണത്താൽ പഠിക്കാൻ പറ്റാത്ത എത്രയോ കുഞ്ഞുങ്ങൾ ഉണ്ടാവും... അവർക്ക് കൈത്താങ്ങാവുകയാണ് മെഗാസ്റ്റാറിന്‍റെ 'വിദ്യാമൃതം'. വീടുകളിൽ ഉപയോഗിക്കാതെ വെറുതെ കിടക്കുന്ന ഉപയോഗയുക്തമായ മൊബൈല്‍ ഫോണുകളും ലാപ്ടോപ്പ്, ടാബ്‌ലെറ്റ് എന്നിവയും നിര്‍ധന വിദ്യാര്‍ഥികൾക്ക് നൽകുന്ന സ്മാര്‍ട് ഫോണ്‍ ചലഞ്ചാണ് മമ്മൂട്ടി മുന്നോട്ട് വക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
'സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തത് മൂലം ഓണ്‍ലൈന്‍ പഠനം നിഷേധിക്കപ്പെടുന്ന നിരവധി കുട്ടുകള്‍ നമുക്ക് ചുറ്റുമുണ്ട്. വീട്ടില്‍ ഉപയോഗിക്കാതെ ഇരിക്കുന്ന സ്മാര്‍ട്ട് ഫോണ്‍, ടാബ്‌ലെറ്റ്, ലാപ്‌ടോപ് എന്നിവ അവര്‍ക്ക് കൈമാറിയാല്‍ അത് വലിയ ആശ്വാസം ആകും. ലോകത്ത് എവിടെ നിന്നും അത് തങ്ങളെ ഏല്‍പ്പിച്ചാല്‍ അര്‍ഹതപ്പെട്ട കൈകളില്‍ എത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നു,' എന്ന് മമ്മൂട്ടി ഫേസ്ബുക്കിലൂടെ അറിയിച്ചു.
നിരാലംബരായ വിദ്യാർഥികൾക്കായുള്ള കരുതൽ എങ്ങനെയാണ് നടപ്പിലാക്കുന്നതെന്നും മെഗാസ്റ്റാർ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. ഫോണുകളും ടാബ്‌ലെറ്റും സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അത് ഒരു കവറിലാക്കി തൊട്ടടുത്തുള്ള 'ശ്രീ ഗോകുലം സ്പീഡ് ആന്‍ഡ് സേഫ്' കൊറിയര്‍ ഓഫിസിലേക്ക് അയക്കുകയോ എത്തിക്കുകയോ ചെയ്യുക. ഒപ്പം ഒരു ഡിക്ലറേഷന്‍ കൂടി നൽകിയാൽ മാത്രം മതി.
Also Read: ഒടുവില്‍ കുഞ്ഞ് ശ്രീഹരിക്ക് ലാലേട്ടന്‍റെ വിളിയെത്തി...
മുന്‍ഗണനാക്രമത്തില്‍ ഇവിടെ നിന്നും മൊബൈലുകൾ കുട്ടികള്‍ക്ക് എത്തിച്ചു കൊടുക്കുന്നതാണ് പദ്ധതി. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷനും സ്മാർട് ഫോൺ ചലഞ്ചിനൊപ്പം പ്രവർത്തിക്കുന്നുണ്ട്. കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷനാണ് വിദ്യാമൃതം പദ്ധതിയിൽ മെഗാസ്റ്റാറിന് കൂട്ടാളിയാകുന്നത്.