ETV Bharat / sitara

'കുറയ്‌ക്കേണ്ടവരുടെ എണ്ണം കൂടും ' ; ഭീഷ്‌മ പര്‍വ്വം ട്രെയ്‌ലര്‍

ആരാധകരെ ത്രില്ലടിപ്പിക്കുന്ന ഭീഷ്മ പര്‍വ്വം ട്രെയ്‌ലര്‍

author img

By

Published : Feb 24, 2022, 3:38 PM IST

Bheeshma Parvam trailer  Bheeshma Parvam trailer in trending  'ഭീഷ്‌മ പര്‍വ്വ'ത്തിലെ ട്രെയ്‌ലര്‍  Mammootty Bheeshma Parvam  Bheeshma Parvam Parudeesa song  Bheeshma Parvam Mammootty poster  Mammootty as Michael in Bheeshma Parvam  Bheeshma Parvam character posters  Mammootty Amal Neerad compo  Bheeshma Parvam Release  ത്രില്ലടിപ്പിച്ച്‌ മമ്മൂക്ക
ത്രില്ലടിപ്പിച്ച്‌ മമ്മൂക്ക.. സോഷ്യല്‍ മീഡിയ പിടിച്ചുലച്ച്‌ 'ഭീഷ്‌മ പര്‍വ്വം'

Bheeshma Parvam trailer : മമ്മൂട്ടി-അമല്‍ നീരദ്‌ ചിത്രം 'ഭീഷ്‌മ പര്‍വ്വ'ത്തിന്‍റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആരാധകരെ ത്രില്ലടിപ്പിക്കുന്ന ട്രെയ്‌ലറാണ് പുറത്തിറങ്ങിയത്‌. നിമിഷ നേരം കൊണ്ട്‌ ട്രെന്‍ഡിങ്ങില്‍ ഇടംപിടിച്ച ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. ഒരു മില്യണിലേറെ പേര്‍ ഇതിനകം ട്രെയ്‌ലര്‍ കണ്ടു.

Bheeshma Parvam trailer in trending : മമ്മൂട്ടിയുടെ മാസ്‌ ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമാണ് 1.54 മിനിറ്റ്‌ ദൈര്‍ഘ്യമുള്ള ട്രെയ്‌ലറില്‍. ടീസറിലൂടെ കൈയ്യടി നേടിയ മൈക്കിളിന്‍റെ ഡയലോഗ്‌ ട്രെയ്‌ലറിനെ ആകര്‍ഷകമാക്കുന്നു. അന്തരിച്ച പ്രമുഖ അഭിനേതാക്കളായ കെപിഎസി ലളിത, നെടുമുടി വേണു എന്നിവരെയും ഇതില്‍ കാണാം.

  • " class="align-text-top noRightClick twitterSection" data="">

സര്‍പ്രൈസ്‌ ആയാണ് ട്രെയ്‌ലര്‍ ആരാധകര്‍ക്ക്‌ മുമ്പിലെത്തിയത്‌. ട്രെയ്‌ലര്‍ പുറത്തിറങ്ങുമെന്ന സൂചനകളൊന്നും കൂടാതെ അപ്രതീക്ഷിതമായി അര്‍ധരാത്രിയില്‍ 'ഭീഷ്‌മ പര്‍വ്വം' ട്രെയ്‌ലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുകയായിരുന്നു.

Bheeshma Parvam Parudeesa song: അടുത്തിടെ പുറത്തിറങ്ങിയ 'ഭീഷ്‌മ പര്‍വ്വ'ത്തിലെ 'പറുദീസ' എന്ന ഗാനവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രം മമ്മൂട്ടിയാണെങ്കിലും, ഗാന രംഗത്തില്‍ നടന്‍റെ സാന്നിധ്യം ഇല്ലായിരുന്നു. ശ്രീനാഥ്‌ ഭാസിയായിരുന്നു ഹൈലൈറ്റ്.

ഈ ഗാനം ആലപിച്ചതും ശ്രീനാഥ്‌ ഭാസിയാണ്. നടന്‍റെ നൃത്തച്ചുവടുകളും ശ്രദ്ധേയമായിരുന്നു ഗാനരംഗത്തില്‍ സൗബിനും മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നുണ്ട്‌. വിനായക്‌ ശശികുമാറിന്‍റെ വരികള്‍ക്ക്‌ സുഷിന്‍ ശ്യാം ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്‌.

Bheeshma Parvam Mammootty poster: 'പറുദീസ' ഗാനത്തിന്‌ പിന്നാലെ പുതിയ പോസ്‌റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. മഴ നനഞ്ഞു നില്‍ക്കുന്ന മമ്മൂട്ടിയായിരുന്നു പോസ്റ്ററില്‍. ഇതിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്‌.

Mammootty as Michael in Bheeshma Parvam: ഗ്യാങ്‌സ്‌റ്റര്‍ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ചിത്രത്തില്‍ മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇതുവരെ പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ക്യാരക്‌ടര്‍ പോസ്‌റ്ററുകള്‍ക്ക്‌ മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്‌. ക്യാരക്‌ടര്‍ പോസ്‌റ്ററുകള്‍ മമ്മൂട്ടി തന്‍റെ ഫേസ്‌ബുക്ക്‌ പേജിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്‌.

Bheeshma Parvam character posters: നെടുമുടി വേണു, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ്‌ ഭാസി, ദിലീഷ് പോത്തന്‍, ഫര്‍ഹാന്‍ ഫാസില്‍, റംസാന്‍, ധന്യ അനന്യ, പൗളി വത്സന്‍, കോട്ടയം രമേശ്‌, മാലാ പാര്‍വതി, ഷെബിന്‍ ബെന്‍സണ്‍, സുദേവ്‌ നായര്‍ എന്നിവരുടെ ക്യാരക്‌ടര്‍ പോസ്‌റ്ററുകളാണ് ഇതുവരെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്‌.

ഇരവിപ്പിള്ള എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നെടുമുടി വേണു അവതരിപ്പിക്കുന്നത്. അജാസ്‌ ആയി സൗബിന്‍ ഷാഹിറും, പീറ്റര്‍ ആയി ഷൈന്‍ ടോം ചാക്കോയും, ജെയ്‌സ്‌ ആയി ദിലീഷ് പോത്തനും, പോള്‍ ആയി ഫര്‍ഹാന്‍ ഫാസിലുമെത്തുന്നു. അമി എന്നാണ് ശ്രീനാഥ്‌ ഭാസിയുടെ കഥാപാത്രത്തിന്‍റെ പേര്.

സ്‌റ്റാര്‍ ആയി റംസാനും, ധന്യ അനന്യ എല്‍സയായും പൗളി വത്സന്‍ പൗലിതത്തിയായും വേഷമിടുന്നു. മണി ആയി കോട്ടയം രമേഷും, മോളി ആയി മാലാ പാര്‍വതിയും, സുദേവ്‌ നായര്‍ രാജനായും, ഷെബിന്‍ ബെന്‍സണ്‍ ഏബിലായും എത്തുന്നു.

Mammootty Amal Neerad compo: 'ബിഗ്‌ ബി' പുറത്തിറങ്ങി 15 വര്‍ഷങ്ങള്‍ക്ക്‌ ശേഷമാണ് 'ഭീഷ്‌മ പര്‍വ്വ'ത്തിലൂടെ മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്നത്. അമല്‍ നീരദ്‌ പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് നിര്‍മാണം.അമല്‍ നീരദും ദേവദത്ത്‌ ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന. ആനന്ദ്‌ സി.ചന്ദ്രനാണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കും. റഫീഖ്‌ അഹമ്മദ്‌, വിനായക്‌ ശശികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനാലാപനം. വിവേക്‌ ഹര്‍ഷന്‍ എഡിറ്റിങും നിര്‍വഹിക്കും.

Bheeshma Parvam Release: മാര്‍ച്ച്‌ 3ന്‌ ചിത്രം റിലീസിനെത്തും. ഫെബ്രുവരിയിലായിരുന്നു ചിത്ര പ്രഖ്യാപനം. 'ബിഗ്‌ ബി' യുടെ രണ്ടാം ഭാഗമായി 'ബിലാല്‍' എന്ന ചിത്രമാണ് ചെയ്യാനിരുന്നതെങ്കിലും കൊവിഡ്‌ സാഹചര്യത്തില്‍ 'ഭീഷ്‌മ പര്‍വ്വം' പ്രഖ്യാപിക്കുകയായിരുന്നു.

Also Read: ഗ്ലാമറസ് ലുക്കിൽ താര സുതാര്യ ; മനോഹര ചിത്രങ്ങൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.