Mammootty on Bheeshma Parvam promotion: മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഭീഷ്‌മ പര്‍വ്വം'. 'ഭീഷ്‌മ പര്‍വ്വം' റിലീസിനോടടുക്കുമ്പോള്‍ പ്രൊമോഷന്‍ പരിപാടികളിലും സജീവമാവുകയാണ് മെഗാസ്‌റ്റാര്‍. 'ഭീഷ്‌മ പര്‍വ്വം' പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള വാര്‍ത്ത സമ്മേളനത്തില്‍ സിനിമകള്‍ക്കെതിരെയുള്ള വ്യാപക ഡീഗ്രേഡിംഗിനെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് താരം.
Mammootty about film degrading: ഡീഗ്രേഡിംഗ് പണ്ടും ഉള്ള കാര്യമാണെന്നും എന്നാല്‍ ബോധപൂര്‍വം ഒരു സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് നല്ല പ്രവണതയല്ലെന്ന് മമ്മൂട്ടി. തിയേറ്ററുകളില്‍ ഫാന്‍സിന് പ്രവേശനം നിഷേധിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും മമ്മൂട്ടി പ്രതികരിച്ചു. തന്‍റെ ഏറ്റവും പുതിയ ചിത്രമായ 'ഭീഷ്‌മ പര്‍വ്വ'ത്തെ കുറിച്ചും താരം പ്രതികരിച്ചു.
ഭീഷ്‌മ പര്‍വ്വം ഒരു കുടുംബകഥ അല്ലെന്നും മറിച്ച് കുടുംബങ്ങളുടെ കഥയാണെന്നും മമ്മൂട്ടി വ്യക്തമാക്കി. സിനിമയോട് ഭയങ്കരമായി ഇഷ്‌ടമുള്ള ആളുകള്‍ സിനിമയെടുക്കുമ്പോള്‍ സിനിമയില്‍ കുറച്ച് അത് കാണാന്‍ കഴിയുമെന്നും എല്ലാവരും ഇഷ്‌ടം കൊണ്ടാണ് സിനിമ എടുക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. എന്നാല്‍ ചിലരുടെ സിനിമയില്‍ അത് കാണാന്‍ പറ്റില്ലെന്നും താരം പ്രതികരിച്ചു. ചിലരുടേതില്‍ കാണാന്‍ പറ്റും. അങ്ങനെയുള്ള ഒരാളാണ് അമല്‍ നീരദ് എന്നും മമ്മൂട്ടി പറഞ്ഞു.
Mammootty about Bheeshma Parvam slang: 'ബിഗ് ബി'യില്‍ താന്‍ അവതരിപ്പിച്ച 'ബിലാലി'ല്‍ നിന്നും മൈക്കിളിനെ വ്യത്യസ്‌തനാക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. 'ഭീഷ്‌മ പര്‍വ്വ'ത്തില്‍ സ്ലാംഗിന് ബോധപൂര്‍വ്വം ശ്രമിച്ചിട്ടില്ല. ഇത് 86 കാലഘട്ടത്തില്‍ നടക്കുന്ന കഥയാണ്. അതിന്‍റേതായ നേരിയ വ്യത്യാസം ഉണ്ടാവും. ഭാഷ സംസാരിക്കുന്ന കാര്യത്തില്‍. മേക്കിംഗിലോ കഥയിലോ കഥാപാത്രങ്ങളിലോ ബിലാലുമായി സാമ്യമില്ല. വേണമെങ്കില്‍ മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി കഥാപരിസരത്തില്‍ ഒരു സാമ്യതയെന്ന് പറയാമെന്നേയുള്ളൂ.'-മൈക്കിളിന്‍റെ സംസാര രീതിയെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.