ETV Bharat / sitara

സ്ഫോടക വസ്തുക്കൾക്കിടയിലൂടെ ഓടുന്ന ഫഹദ് ഫാസിൽ; മാലിക് ബിഹൈൻഡ് ദി സീൻ വീഡിയോ പുറത്ത് - ബിഹൈൻഡ് ദി സീൻ

തീരദേശ ജനതയുടെ നായകനായ സുലൈമാൻ എന്ന കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്

malik movie behind the scene video released  സ്ഫോടക വസ്തുക്കൾക്കിടയിലൂടെ ഓടുന്ന ഫഹദ് ഫാസിൽ  മാലിക് ബിഹൈൻഡ് ദി സീൻ വീഡിയോ പുറത്ത്  malik  behind the scene video  fahadh faasil  nimisha sajayan  ഫഹദ് ഫാസിൽ  മാലിക്  ബിഹൈൻഡ് ദി സീൻ  ബിഹൈൻഡ് ദി സീൻ വീഡിയോ
malik movie behind the scene video released
author img

By

Published : Jul 18, 2021, 1:00 PM IST

ഫഹദ് ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് സിനിമയിലെ ഒരു രംഗത്തിന്‍റെ ചിത്രീകരണ വീഡിയോ പുറത്ത്. സെറ്റ് ഇട്ടിരിക്കുന്ന മതിലിൽ നിന്നും നിലത്തു നിന്നും സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കുമ്പോൾ അതിനു നടുവിലൂടെ ഓടുന്ന ഫഹദ് ഫാസിലിനെ വീഡിയോയിൽ കാണാം. ഇത്തരം രംഗങ്ങളുടെ വിശ്വാസ്യതക്ക് വേണ്ടി അപകട സാധ്യതകൾ ഏറ്റെടുക്കാനുള്ള ഫഹദ് ഫാസിലിന്‍റെ പ്രതിബദ്ധതയാണ് ഫഹദിനെ ചലച്ചിത്ര മേഖലയിൽ വേറിട്ട് നിർത്തുന്നതെന്ന് വീഡിയോ റിലീസ് ചെയ്തുകൊണ്ട് ചിത്രത്തിന്‍റെ നിർമാതാക്കളായ ആന്‍റോ ജോസഫ് ഫിലിം കമ്പനി പറഞ്ഞു.

malik movie behind the scene video released

ആന്‍റോ ജോസഫ് നിർമിച്ച ചിത്രം കഴിഞ്ഞ ദിവസം ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിലൂടെ പുറത്തുവന്നിരുന്നു. അൻപത് കഴിഞ്ഞ സുലൈമാൻ എന്ന കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തീരദേശ ജനതയുടെ നായകനാണ് സുലൈമാൻ. സുലൈമാന്‍റെ ഇരുപത് വയസ് മുതൽ 55 വയസുവരെയുള്ള കാലഘട്ടത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

നിമിഷ സജയൻ, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവരെല്ലാം തങ്ങളുടെ തന്മയത്വം നിറഞ്ഞ അഭിനയം കൊണ്ട് സിനിമ മികച്ചതാക്കി.

Also Read: മാലിക്ക്, നാടിന്‍റെ സ്വന്തം അലിക്ക; ലൊക്കേഷൻ ചിത്രങ്ങളിലൂടെ

ജോജു ജോർജ്, ദിലീഷ് പോത്തൻ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സാനു ജോൺ വർഗീസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.