സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോയില്‍ നിന്നും പുറത്താക്കപ്പെട്ട് കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ മത്സരാര്‍ഥിക്ക് ആരാധകര്‍ നല്‍കിയ സ്വീകരണത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കൊവിഡ് 19 ഭീതി വിതച്ചിരിക്കുന്ന സാഹചര്യത്തില്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങൾ കാറ്റില്‍ പറത്തുകയാണ് സ്വീകരണം ഒരുക്കിയവര്‍ ചെയ്തതെന്നാണ് വിമര്‍ശനം. സംഭവത്തിന് പിന്നാലെ സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ചതിന് പേരറിയാവുന്ന നാല് പേര്‍ക്കെതിരെയും കണ്ടാല്‍ അറിയാവുന്ന 75 പേര്‍ക്കെതിരെയും കേസെടുക്കാന്‍ എറണാകുളം ജില്ലാ കലക്ടര്‍ എസ്.സുഹാസ് നിര്‍ദേശിച്ചിട്ടുണ്ട്.
വിമാനത്താവളത്തിലെ സ്വീകരണത്തിനെതിരെ മന്ത്രിമാരായ ജി.സുധാകരന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും രൂക്ഷമായ വിമര്‍ശനവുമായി എത്തിയിരുന്നു. ആരാധന വ്യക്തി താല്‍പര്യമാണെന്നും പക്ഷേ ഒരു മാസ്‌ക് എങ്കിലും വന്നവര്‍ക്ക് ഉപയോഗിക്കാമായിരുന്നെന്നുമാണ് നടന്‍ അജു വര്‍ഗീസ് വിഷയത്തില്‍ പ്രതികരിച്ചത്. വിമാനത്താവളത്തില്‍ തടിച്ചുകൂടിയ ആള്‍ക്കാരുടെ ഫോട്ടോ സഹിതം പങ്കുവച്ചാണ് അജു തന്‍റെ നിലപാട് വ്യക്തമാക്കിയത്. അതേസമയം മദ്യശാലയില്‍ ജനങ്ങള്‍ ക്യൂ നില്‍ക്കുന്ന ചിത്രവും അജു പങ്കുവച്ചു. 'ഈ ചിത്രം ഈ അടുത്ത് എടുത്തതാണെങ്കില്‍, താഴെ പറഞ്ഞത് ഇവിടെയും ബാധകം' എന്നാണ് ചിത്രത്തിന് താഴെ അജു കുറിച്ചത്. അജുവിന്‍റെ പോസ്റ്റിന് മത്സരാര്‍ഥിയുടെ ആരാധകരുടെ സൈബര്‍ ആക്രമണം ശക്തമാണ്. മണ്ടത്തരത്തിന്‍റെ ഏറ്റവും വലിയ അവസ്ഥയാണ് കൊച്ചി വിമാനത്താവളത്തില്‍ കണ്ടതെന്നാണ് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുള്ള നാട്ടില്‍ ആരോഗ്യവകുപ്പിന്‍റെ ബ്രേക് ദി ചെയിന്‍ കാമ്പയിന് എന്ത് പ്രസക്തിയെന്നാണ് സംവിധായകന്‍ അനീഷ് അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചത്.
- " class="align-text-top noRightClick twitterSection" data="">
- " class="align-text-top noRightClick twitterSection" data="">
അതേസമയം കൊച്ചിയില്‍ ഉണ്ടായത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്നും എല്ലാ കഴിഞ്ഞിട്ട് കേസെടുത്തിട്ട് എന്ത് കാര്യമെന്നും കോണ്‍ഗ്രസ് നേതാവ് പി.സി വിഷ്ണുനാഥ് ചോദിച്ചു. മത്സരാര്‍ഥിയെയും ആരാധകരെയും പിന്തുണച്ചായിരുന്നു സന്തോഷ് പണ്ഡിറ്റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ലക്ഷക്കണക്കിന് ജനപിന്തുണയുള്ള ഒരാള്‍ എത്തുമ്പോള്‍ ഫാന്‍സ് അദ്ദേഹത്തെ സ്വീകരിക്കാന്‍ വരുന്നത് സ്വാഭാവികമല്ലേയെന്നും വിമാനത്താവളങ്ങളിലും തിയേറ്ററുകളിലും വിദ്യാലയങ്ങളിലും ജാഗ്രത തുടരുമ്പോള്‍ എന്തുകൊണ്ട് ബാറുകളില്‍ ഇത് കാണുന്നില്ലെന്നും സന്തോഷ് പണ്ഡിറ്റ് കുറിപ്പിലൂടെ ചോദിച്ചു.
- " class="align-text-top noRightClick twitterSection" data="">
അതേസമയം മത്സരാര്‍ഥിയെ റിയാലിറ്റി ഷോയില്‍ നിന്നും പുറത്താക്കിയത് നീതികരിക്കാനാകുന്നതല്ലെന്ന് കാണിച്ച് ഷോയുടെ അവതാരകനും നടനുമായ മോഹന്‍ലാലിനെതിരെയും സോഷ്യല്‍മീഡിയയില്‍ സൈബര്‍ ആക്രമണം രൂക്ഷമാണ്.