ETV Bharat / sitara

കയറ്റം അണിയറപ്രവര്‍ത്തകരുടെ ചെറിയ പെരുന്നാള്‍ സമ്മാനമായി പുതിയ പോസ്റ്റര്‍ - മഞ്ജുവാര്യര്‍ ചിത്രം കയറ്റം

മഞ്ഞ് മലക്ക് മുകളില്‍ ട്രക്കിങ് കഴിഞ്ഞ് വിശ്രമിക്കുന്ന മഞ്ജുവാര്യരാണ് പോസ്റ്ററില്‍ ഉള്ളത്. സനല്‍ കുമാര്‍ ശശിധരനാണ് ചിത്രത്തിന്‍റെ സംവിധായകന്‍

malayalam new film kayattam new poster released  കയറ്റം  കയറ്റം പോസ്റ്റര്‍  മഞ്ജുവാര്യര്‍ ചിത്രം കയറ്റം  ew film kayattam
കയറ്റം അണിയറപ്രവര്‍ത്തകരുടെ ചെറിയ പെരുന്നാള്‍ സമ്മാനമായി പുതിയ പോസ്റ്റര്‍
author img

By

Published : May 24, 2020, 7:40 PM IST

ചെറിയ പെരുന്നാള്‍ ദിനത്തില്‍ അണിയറയില്‍ ഒരുങ്ങുന്ന നിരവധി മലയാള ചിത്രങ്ങളുടെ പുതിയ പോസ്റ്ററുകളാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. അക്കൂട്ടത്തില്‍ ഇപ്പോള്‍ മഞ്ജുവാര്യര്‍ ചിത്രം കയറ്റത്തിന്‍റെ പോസ്റ്ററും പുറത്തിറങ്ങി. മഞ്ഞ് മലക്ക് മുകളില്‍ ട്രക്കിങ് കഴിഞ്ഞ് വിശ്രമിക്കുന്ന മഞ്ജുവാര്യരാണ് പോസ്റ്ററില്‍ ഉള്ളത്. സനല്‍ കുമാര്‍ ശശിധരനാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഉടന്‍ വരുന്നുവെന്നാണ് പോസ്റ്ററില്‍ എഴുതിയിട്ടുള്ളത്. സംവിധായകന്‍ തന്നെ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മാതാക്കളില്‍ ഒരാള്‍ മഞ്ജു തന്നെയാണ്.

  • " class="align-text-top noRightClick twitterSection" data="">

പ്രധാന ലൊക്കേഷനില്‍ ഒന്ന് ഹിമാലയമായിരുന്നു. ഏറെ പ്രതിസന്ധികള്‍ മറികടന്നാണ് അണിയറപ്രവര്‍ത്തകര്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. ചിത്രീകരണത്തിനിടെ മഞ്ജു ഉള്‍പ്പെടുന്ന സംഘം പ്രളയത്തില്‍ കുടുങ്ങിയത് വാര്‍ത്തയായിരുന്നു. ചിത്രത്തിനുവേണ്ടി തയ്യാറാക്കിയ അഹര്‍സംസ എന്ന ഭാഷയാണ് കയറ്റത്തിന്‍റെ മറ്റൊരു സവിശേഷത. ഈ ഭാഷയില്‍ കയറ്റം എന്നതിനുള്ള വാക്കായ 'അഹര്‍' ആണ് ചിത്രത്തിന്റെ മറ്റൊരു ടൈറ്റില്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.