കിടിലൻ ചുവടുകളും പ്രണയരംഗങ്ങളും കോർത്തിണക്കിയ 'വിൺമൈനേ' എന്ന മ്യൂസിക് ആൽബം യുവത്വത്തിന്‍റെ കൈയടി നേടി മുന്നേറുന്നു.
ഹണി സായി സംഗീതം ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് അഭിരാം സുന്ദർ ആണ്. യൂട്യൂബിൽ റിലീസ് ചെയ്‌ത് ദിവസങ്ങൾക്കുള്ളിൽ 50,000ലധികം കാഴ്‌ചക്കാരെയാണ് വീഡിയോ ഗാനം സ്വന്തമാക്കിയിരിക്കുന്നത്.
മാധ്യമപ്രവർത്തകൻ ജോയ് തമലം ആണ് ഗാനത്തിന്‍റെ വരികൾ എഴുതിയിരിക്കുന്നത്. മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതരായ കരോളിൻ ആൻസിയും പ്രേം ശങ്കറും ചേർന്നാണ് ചുവടുവച്ചിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">
അഖിൽ ദർശനാണ് യുവത്വം ആഘോഷമാക്കിയ വിൺമൈനേയുടെ കൊറിയോഗ്രാഫർ.
Also Read:'നന്നാവാനെന്താ പോംവഴി' ; 'അമ്പലമുക്കിലെ വിശേഷങ്ങളി'ലെ ആദ്യ ഗാനമെത്തി
മികച്ച പ്രതികരണത്തോടെ നവമാധ്യമങ്ങൾ ഏറ്റെടുത്ത മ്യൂസിക് ആൽബം സംവിധാനം ചെയ്‌തിരിക്കുന്നത് നിരവധി കാലികപ്രസക്തമായ ഹ്രസ്വചിത്രങ്ങൾ ഒരുക്കിയ സുരേഷ് കൃഷ്‌ണയാണ്.